Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമീറ്റിയോർ എഞ്ചിനുമായി...

മീറ്റിയോർ എഞ്ചിനുമായി ക്ലാസിക്​ 350 തയ്യാർ; പുതിയ ഗ്രാഫിക്​സും നിറങ്ങളും ഉൾപ്പെടുത്തി

text_fields
bookmark_border
New Royal Enfield Classic 350: fresh details revealed
cancel

ഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ്​ റോയൽ എൻഫീൽഡ്​ ക്ലാസിക്​ 350യുടെ പരിഷ്​കരണ വാർത്ത. ബൈക്ക്​ ഉടൻ പുറത്തിറങ്ങുമെന്നും എഞ്ചിനും ഷാസിയും ഉൾപ്പടെ മാറി, പുതുപുത്തൻ വാഹനമായിട്ടാകും ക്ലാസിക്​ എത്തുക എന്നും വിവരങ്ങളുണ്ടായിരുന്നു. ഇതിനുമുമ്പും വാഹനത്തി​െൻറ ചിത്രങ്ങൾ പലതവണ പുറത്തുവന്നിട്ടുണ്ട്​. അഭ്യൂഹങ്ങളെല്ലാം ശരിവച്ചുകൊണ്ട്​ പൂർണമായും നിർമാണം പൂർത്തിയായ ക്ലാസികി​െൻറ ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​.


ചിത്രങ്ങളിലെ പച്ച നിറത്തിലുള്ള മോട്ടോർ‌സൈക്കിളി​െൻറ‌ ടാങ്കിൽ‌ സ്വർ‌ണ്ണ നിറത്തിലുള്ള ഫിനിഷാണ്​ നൽകിയിരിക്കുന്നത്​.‌ ബൈക്കിന്റെ ഒാൾഡ്​ സ്​കൂൾ‌ സ്റ്റൈലിംഗുമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണിത്​. ക്രോം ഫിനിഷിലുള്ള ഹെഡ്‌ലൈറ്റ് കാപ്പും ബ്രൗൺ സീറ്റും ആകർഷകമായ കോമ്പിനേഷനാണ്​. മീറ്റിയോർ 350യിലെ അതേ എഞ്ചിനാണ്​ ക്ലാസിക്കിൾ ഉൾപ്പെടുത്തിയിട്ടുള്ളത്​. മീറ്റിയോറിലെതന്നെ ട്രിപ്പർ നാവിഗേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്​. പുതിയ ചിത്രങ്ങളനുസരിച്ച്​ നാവിഗേഷൻ ഇല്ലാത്ത ഒരു വകഭേദവും റോയൽ ക്ലാസികിനായി കരുതിവച്ചിട്ടുണ്ട്​. പുതിയ നിറങ്ങളും ഗ്രാഫിക്സും ഉൾപ്പെടുത്തിയതും പ്രത്യേകതയാണ്​. പക്ഷെ ചിത്രങ്ങളിൽ കാണുന്ന വാഹനത്തിലുള്ള സാധനങ്ങളിൽ ഏതൊക്കെയാണ്​ എക്​സ്​ട്രാ ആക്​സസറികൾ ഏതൊക്കെയാണ്​ സ്​റ്റാ​േൻറർഡ്​ ഫിറ്റിങ്​സ്​ എന്ന്​ വ്യക്​തമല്ല.


ചിത്രങ്ങൾ പ്രകാരം ക്ലാസിക്ക് 350യിൽ മീറ്റിയോറി​െൻറ റെട്രോ സ്വിച്ച് ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഹെഡ്‌ലൈറ്റ് ബിനാക്കിളിലാണ്​ ട്രിപ്പർ നാവിഗേഷൻ പോഡ് സംയോജിപ്പിച്ചിരിക്കുന്നത്​. പുതിയ ചിത്രങ്ങളിലെ ബൈക്കിൽ ട്രിപ്പർ നാവിഗേഷൻ കാണാനില്ല. പകരം അവിടെ റോയലി​െൻറ ലോഗോ ആണ്​ പിടിപ്പിച്ചിരിക്കുന്നത്​. ട്രിപ്പർ നാവിഗേഷൻ ഇല്ലാത്ത വിലകുറഞ്ഞ ഒരു വകഭേദവും ബൈക്കിന്​ ഉണ്ടാകുമെന്നാണ്​ ഇതുനൽകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldClassic 350Meteor 350hotwheels
Next Story