പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചു; പക്ഷെ ഇന്ത്യയിലല്ല
text_fieldsമാരുതി സുസുകിയുടെ ഇന്ത്യൻ വിപണിയെ എക്കാലത്തേയും ജനപ്രിയ മോഡലുകളിൽ ഒന്നായ സ്വിഫ്റ്റിന്‍റെ പുതിയ തലമുറ വാഹനം അവതരിപ്പിക്കപ്പെട്ടു. നാലാം തലമുറ സ്വിഫ്റ്റിനെ ടോക്കിയോ മോട്ടോർ ഷോയിലാണ് സുസുകി അവതരിപ്പിച്ചത്. പുതിയ മോഡൽ 2024ൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പുതിയ സ്വിഫ്റ്റിന്‍റെ ചിത്രങ്ങൾ ദിവസങ്ങൾക്ക് മുമ്പ് സുസുകി പുറത്തുവിട്ടിരുന്നു. വാഹനത്തെ ഇപ്പോഴും കൺസപ്ട് എന്നാണ് സുസുകി വിളിക്കുന്നത്. എന്നാൽ പ്രൊഡക്ഷൻ മോഡലിൽ ഇപ്പോഴത്തേതിൽനിന്ന് വലിയ വ്യത്യാസം ഉണ്ടാകാനിടയില്ല. സ്‌റ്റൈലിംഗിന്റെ കാര്യത്തിൽ പരമ്പരാഗത രൂപം തന്നെയാണ് പുതിയ സ്വിഫ്റ്റിന്. സൂക്ഷ്മമായി നോക്കിയാൽ നിരവധി പരിഷ്കാരങ്ങൾ വാഹനത്തിൽ കാണാം. ഇരു കോണിലും കൂടുതൽ ഷാർപ്പ് ആൻഡ് അഗ്രസ്സീവ് ഹെഡ്‌ലാമ്പുകളാണ് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ നോസ് അല്പം പരന്നതാണ്. പ്രൊജക്ടർ സജ്ജീകരണമുള്ള പരിചിതമായ എൽഇഡി ഡി.ആർ.എൽ ആണ് നൽകിയിരിക്കുന്നത്.
ഫ്രണ്ട് ഗ്രില്ല് റീസ്റ്റൈൽ ചെയ്‌തതാണ്. അല്പം വലുതും അരികുകളിൽ വൃത്താകൃതിയിലുള്ളതുമാണ് ഇവ. ഗ്ലോസ് ബ്ലാക്ക്, ഡാർക്ക് ക്രോം ഫിനിഷും ഇതിന് ലഭിക്കുന്നു. സുസുകി ലോഗോ ഗ്രില്ലിന് മുകളിലായി, ബോണറ്റിന് തൊട്ടു താഴെയായി നൽകിയിട്ടുണ്ട്.
ടോക്കിയോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്വിഫ്റ്റിന് എഡാസ് സംവിധാനം ഉണ്ട്. എന്നാൽ ഇന്ത്യയിൽ ഈ ഫീച്ചർ ലഭിക്കുമോ എന്നത് കണ്ടറിയണം. അകത്തളത്തിൽ ഫ്രീ സ്റ്റാൻഡിങ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിങ് വീൽ ഡിസൈൻ, HVAC സ്വിച്ചുകൾ എന്നിവയുൾപ്പെടെ ബലെനോയും ഫ്രോങ്ക്സുമായി പങ്കിടുന്ന വളരെ പരിചിതമായ മിക്ക ഇന്റീരിയർ ബിറ്റുകളും കാറിൽ കാണാനാവും. നിലവിലുള്ള മോഡലിനേക്കാൾ കൂടുതൽ അപ്പ് മാർക്കറ്റ് ഫീൽ ഉൾഭാഗം വാഗ്ദാനം ചെയ്യുന്നു. പവർട്രെയിനുകളും എഞ്ചിൻ അപ്പ്ഡേറ്റുകളും സംബന്ധിച്ച വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.