പുതിയ തലമുറ െഎ 20കൾ ഡീലർഷിപ്പുകളിൽ; ഉടൻ നിരത്തിലെത്തുമെന്ന് സൂചന
text_fieldsഹ്യുണ്ടായുടെ ജനപ്രിയ വാഹനമായ ഐ 20 ഡീലർഷിപ്പുകളിലെത്തി. വാഹനം ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. ഹ്യൂണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈൻ തീം അനുസരിച്ച് നിർമിക്കുന്ന വാഹനം ഏറെ ആകർഷകമാണ്. മാരുതി ബലേനോ, ടാറ്റ ആൾട്രോസ്, ഫോക്സ്വാഗൻ പോളോ തുടങ്ങിയ വാഹനങ്ങളുടെ എതിരാളിയാണ് ഐ 20. നിലവിലെ മോഡലിന് പകരമായാണ് പുതിയ വാഹനം വരുന്നത്. ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയിൽ വാഹനം എത്തിയിട്ടുണ്ട്. ഇതോടൊപ്പം പെർഫോമൻസ് മോഡലായ ഐ 20 എൻ ലൈനും അടുത്തിടെ ഹ്യൂണ്ടായ് പുറത്തിറക്കിയിരുന്നു.
മുന്നിലെ വിശാലമായ ഗ്രില്ല്, കൂർത്ത ഹെഡ്ലൈറ്റുകൾ, ഡിആർഎൽ, ഇസഡ് ആകൃതിയിലുള്ള ടെയിൽ ലൈറ്റുകൾ, പുതിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്, ഫോഗ് ലാമ്പുകൾക്ക് ത്രികോണാകൃതിയിലുള്ള ഹൗസിങ്, റിയർ ഡിഫ്യൂസർ, സ്‌പോർട്ടി ബമ്പറുകൾ തുടങ്ങിയ ഘടകങ്ങളാണ് കാഴ്ചയിൽ െഎ 20ക്ക് മാറ്റുകൂട്ടുന്നത്. അന്താരാഷ്ട്ര മോഡലിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം ലഭിക്കുന്നുണ്ട്. ഇത് ഇൻസ്ട്രുമെൻറ് കൺസോളിനോട് ചേർന്നാണ് ഇരിക്കുന്നത്. ഡ്രൈവറുടെ സൗകര്യാർഥം ഇൻഫോടെയ്ൻമെൻറ് സിസ്റ്റം ഇപ്പോൾ ഡാഷ്‌ബോർഡിന് മുകളിലാണ് പിടിപ്പിച്ചിരിക്കുന്നത്.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഹ്യുണ്ടായ് ലൈവ് സേവനങ്ങൾ, ബ്ലൂ ലിങ്ക് ആപ്ലിക്കേഷൻ സേവനങ്ങൾ, വോയ്‌സ് റെക്കഗ്നിഷൻ എന്നിവയുൾപ്പെടെ ഇതിൽ ലഭിക്കും. യൂറോ-സ്പെക് ഐ 20 യിൽ വയർലെസ് ചാർജറും ലഭ്യമാക്കിയിട്ടുണ്ട്. എട്ട് സ്പീക്കറുകൾ ഉൾക്കൊള്ളുന്ന ബോസ് ഓഡിയോ സിസ്റ്റം ഓപ്‌ഷണലായി ലഭിക്കും. ഇന്ത്യയിൽ മൂന്ന് എഞ്ചിൻ കോൺഫിഗറേഷനുകളിൽ വാഹനം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1.2 ലിറ്റർ എംപിഐ യൂണിറ്റ്, 1.0 ലിറ്റർ ടി-ജിഡി യൂണിറ്റ്, 1.5 ലിറ്റർ യു 2 സിആർഡി യൂണിറ്റ് എന്നിവയാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.