Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനിരത്തിലെ രാജാവാകാൻ​...

നിരത്തിലെ രാജാവാകാൻ​ റേഞ്ച്​ റോവർ; വേൾഡ്​ പ്രീമിയർ 26ന്​

text_fields
bookmark_border
Next-gen Range Rover global debut on October 26
cancel
camera_alt

representative image

പുതിയ തലമുറ റേഞ്ച്​​ റോവറിനെ ടീസ്​ ചെയ്​ത്​ ലാൻഡ്​ റോവർ. ഒക്​ടോബർ 26ന്​ നടക്കുന്ന വേൾഡ്​ പ്രീമിയറിനോടനുബന്ധിച്ചാണ്​ വാഹനത്തി​െൻറ ടീസർ കമ്പനി പുറത്തുവിട്ടത്​. അഞ്ചാം തലമുറ മോഡലാണ് അടുത്തയാഴ്​ച്ച നിരത്തിലെത്തുക. 2012ൽ ആദ്യമായി അവതരിപ്പിച്ച നിലവിലെ ജെനറേഷൻ റേഞ്ച്​ റോവർ ഇതോടെ പുറത്തുപോകും. ജാഗ്വാർ ലാൻഡ്​റോവറി​െൻറ എം.എൽ.എ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ റേഞ്ച് റോവറായിരിക്കും ഇത്​.

പ്രതീക്ഷകൾ

ലാൻഡ്​ റോവറി​െൻറ ഏറ്റവും ഉയർന്ന എസ്‌യുവിയാണ്​ റേഞ്ച്​ റോവർ. റേഞ്ച് റോവർ അതിന്റെ ക്ലാസിക് സ്റ്റൈലിങ്​ പ്രൊഫൈൽ നിലനിർത്തുമെന്നാണ്​ ടീസറിൽ നിന്ന്​ വ്യക്​തമാകുന്നത്​. മങ്ങിയ സൈഡ് പ്രൊഫൈൽ ചിത്രം മാത്രമാണ്​ ടീസറിൽ കാണാനാവുക. ഗ്രില്ലിന്റെ ക്ലോസപ്പ് ചിത്രം വാഹനത്തി​െൻറ പരിഷ്​കരിച്ച സ്റ്റൈലിങിനെക്കുറിച്ച് സൂചന നൽകുന്നു.

പുതിയ മോഡൽ 'സമാനതകളില്ലാത്ത സ്വഭാവമുള്ള വാഹനം' ആയിരിക്കുമെന്ന് ജാഗ്വാർ ലാൻഡ് റോവർ ഡിസൈൻ മേധാവി ജെറി മക്​വേൺ പറഞ്ഞു. 'അത് ഫാഷനെയോ പ്രവണതയെയോ പിന്തുടരുന്നില്ല. പക്ഷേ, ആധുനികവും 50 വർഷത്തെ പരിണാമവുമായി കൂടിച്ചേർന്നതുമായ ഇതുവരെ സൃഷ്ടിക്കപ്പെട്ട ഏറ്റവും മികച്ച റേഞ്ച് റോവർ ആയിരിക്കും ഇത്'-അദ്ദേഹം പറഞ്ഞു. ​ലോങ്​ വീൽബേസ് മോഡലും റിയർ-വീൽ സ്റ്റിയറിങും വാഹനത്തിന്​ നൽകും.


ഹൈബ്രിഡ്, ഫുൾ-ഇലക്ട്രിക് പവർട്രെയിനുകളും ഉണ്ടാകും. പൂർണമായും ഇലക്ട്രിക് വാഹനമായും നിർമിക്കുന്ന ആദ്യ റേഞ്ച് റോവറായിരിക്കും ഇത്​. 4.4 ലിറ്റർ, ടർബോചാർജ്​ഡ്​ യൂനിറ്റ് ഏറ്റവും ഉയർന്ന V8 പെർഫോമൻസ് പതിപ്പിൽ ഉപയോഗിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land roverRange Roverglobal debutnew gen
News Summary - Next-gen Range Rover global debut on October 26
Next Story