Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടെസ്​ലയുടെ ഇലക്ട്രിക്​...

ടെസ്​ലയുടെ ഇലക്ട്രിക്​ കാർ അടുത്ത വർഷം ഇന്ത്യയിലെത്തും​

text_fields
bookmark_border
ടെസ്​ലയുടെ ഇലക്ട്രിക്​ കാർ അടുത്ത വർഷം ഇന്ത്യയിലെത്തും​
cancel

വാഷിങ്ടൺ: ടെസ്​ലയുടെ ഇലക്ട്രിക്​ കാർ അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന്​ സി.ഇ.ഒ ഇലോൺ മസ്ക്. ട്വിറ്ററിലാണ്​ മസ്ക്​ ഇതുസംബന്ധിച്ച സൂചന നൽകിയത്. മസ്കിൻെറ പോസ്റ്റിൻെറ താഴെ ടെസ് ല ആരാധകനാണ്​ഇന്ത്യൻ വിപണിയിൽ കാർ എപ്പോൾ അവതരിപ്പിക്കുമെന്ന ചോദ്യവുമായി എത്തിയത്. അടുത്ത വർഷമെന്നായിരുന്നു മസ്കിൻെറ മറുപടി.

കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവിനായി ദീർഘകാലമായി കാത്തിരിക്കുന്ന ആരാധകർക്ക്​ നന്ദി രേഖപ്പെടുത്തുകയാണെന്നും മസ്ക്​ പറഞ്ഞു. പക്ഷേ ഇതാദ്യമായല്ല ഇന്ത്യയിലേക്കുള്ള വരവ്​ മസ്ക്​ പ്രഖ്യാപിക്കുന്നത്​. 2016ൽ മോഡൽ 3 ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന്​ മസ്ക്​ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലുടനീളം ചാർജിങ്​ സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും അറിയിച്ചിരുന്നു. പിന്നീട്​ 2018ലും ടെസ് ലയുടെ വരവ്​ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല.

ബംഗ്ലൂരുവിൽ കമ്പനിക്ക്​ ഗവേഷണകേന്ദ്രം സെൻറർ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നാണ്​ ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഏകദേശം 17.5 ലക്ഷം രൂപക്ക്​​ വില കുറഞ്ഞ ഹാച്ച്ബാക്ക്​ പുറത്തിറക്കാനും കമ്പനിക്ക്​ ആലോചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elon musktesla
News Summary - Next year for sure': Tesla CEO Elon Musk suggests India entry in 2021
Next Story