സുരക്ഷയിലും തിളങ്ങി നിസാൻ മാഗ്നൈറ്റ് ; ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാർ
text_fieldsസുരക്ഷയിലും തിളങ്ങി നിസാന്‍റെ പുതിയ സബ് കോമ്പാക്ട് എസ്.യു.വി മാഗ്നൈറ്റ്. ആസിയാൻ എൻസിഎപി ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പുറത്തുവന്നപ്പോൾ മാഗ്നൈറ്റിന് നാല് സ്റ്റാർ ലഭിച്ചിട്ടുണ്ട്. നിലവിൽ തമിഴ്‌നാട്ടിലെ ഒറഗഡാമിൽ നിന്നാണ് മാഗ്നൈറ്റ് നിർമിക്കുന്നത്. അതിനാൽ തന്നെ ആസിയാൻ ടെസ്റ്റിൽ പരീക്ഷിച്ചത് ഇന്ത്യ-സ്പെക് മാഗ്നൈറ്റ് തന്നെയാണെന്നാണ് സൂചന. ആസിയാൻ എൻസിഎപി ഇതുവരെ ക്രാഷ് ടെസ്റ്റ് ഫലങ്ങളുടെ പൂർണ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മുതിർന്നവർക്കുള്ള സംരക്ഷണം കുട്ടികളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഉടൻ ഗ്ലോബൽ എൻ.സി.എപി പുറത്തുവിടുമെന്നാണ് കരുതുന്നത്.
'തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കായുള്ള പുതിയ കാർ അസസ്മെന്‍റ് പ്രോഗ്രാം (ആസിയാൻ എൻസിഎപി) അടുത്തിടെ നിസ്സാൻ മാഗ്നൈറ്റ് മോഡൽ ക്രാഷ് ടെസ്റ്റ് നടത്തിയിരുന്നു. ഇത് 2020 ൽ നിസ്സാൻ ബ്രാൻഡിന് കീഴിലെ രണ്ടാമത്തെ മോഡലായിരുന്നു. പുതിയ നിസ്സാൻ മാഗ്നൈറ്റ് ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാർ റേറ്റിംഗ് വിജയകരമായി നേടിയെന്ന് പ്രഖ്യാപിക്കുന്നതിൽ ആസിയാൻ എൻസിഎപിക്ക് സന്തോഷമുണ്ട്'-എൻ.സി.എപി.അധികൃതർ അറിയിച്ചു.
ഗ്ലോബൽ എൻസിഎപിക്ക് സമാനമായ രീതിശാസ്ത്രമാണ് ആസിയാൻ എൻസിപിയും ഉപയോഗിക്കുന്നത്. സാധാരണയായി വാഹനത്തിന്‍റെ അടിസ്ഥാന വേരിയൻറാണ് എൻ.സി.എ.പി പരിശോധിക്കുന്നത്. മാഗ്നൈറ്റ് ടർബോ പെട്രോൾ പതിപ്പിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ്, ഹിൽ ലോഞ്ച് കൺട്രോൾ, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുറത്തിറങ്ങി 15 ദിവസംകൊണ്ട് 15,000 ബുക്കിങുമായി നിസാൻ മാഗ്നൈറ്റ് ഇന്ത്യ വിപണിയിൽ കുതിക്കുകയാണ്. വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന സബ് കോംപാക്റ്റ് എസ്‌യുവിയെന്നാണ് നിസാൻ മാഗ്നൈറ്റിനെ വിശേഷിപ്പിക്കുന്നത്. 4.99 ലക്ഷം രൂപയാണ് വാഹനത്തിെൻറ അടിസ്ഥാന വില. രണ്ട് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറൻറിയാണ് മാഗ്നൈറ്റ് വാഗ്ദാനം ചെയ്യുന്നത്. ഇത് അഞ്ച് വർഷം വരേയോ ഒരു ലക്ഷം കിലോമീറ്റർ വരേയോ നീട്ടാം. വാഹനത്തിെൻറ ഉയർന്ന വകഭേദത്തിെൻറ വില 9.38 ലക്ഷമാണ്.
കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യൂ, മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയ വമ്പന്മാരുമായാണ് ഗാഗ്നൈറ്റ് മത്സരിക്കുന്നത്. മാഗ്നൈറ്റിന് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. 1.0 ലിറ്റർ ടർബോ എഞ്ചിൻ സ്റ്റാർ പെർഫോമർ എന്നാണ് അറിയപ്പെടുന്നത്. ഇൗ എഞ്ചിൻ 97 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുകയും 160 എൻഎം ടോർക് സൃഷ്ടിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.