ബി.എസ് 6 കിക്സിന് 95,000 രൂപയുടെ ഇളവ് പ്രഖ്യാപിച്ച് നിസാൻ; ആനുകൂല്യം മാർച്ചിൽ മാത്രം
text_fieldsബി.എസ് 6 കിക്സ് എസ്‌യുവിക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് നിസ്സാൻ ഇന്ത്യ. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ബെനിഫിറ്റ് എന്നിവ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. പുതിയ കിഴിവുകൾ സ്റ്റോക്ക് നീണ്ടുനിൽക്കുന്നതുവരെ അല്ലെങ്കിൽ 2021 മാർച്ച് 31 വരെ മാത്രമേ സാധുവായിരിക്കുകയുള്ളൂ എന്നും കമ്പനി വൃത്തങ്ങൾ പറയുന്നു.
ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരമനുസരിച്ച് 95,000 രൂപയുടെ ആനുകൂല്യങ്ങളാണ് മൊത്തത്തിൽ നൽകുക. ഇതിൽ യഥാക്രമം 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസ് 50,000 രൂപയും ഉൾപ്പെടുന്നു. 20,000 രൂപയുടെ ലോയൽറ്റി ബോണസും ഉണ്ട്. ഇത് അധിക എക്സ്ചേഞ്ച് ബോണസായി മാത്രമാകും നൽകുക. എൻ.ഐ.സി ഡീലർഷിപ്പിൽ മാത്രമേ എക്സ്ചേഞ്ച് ആനുകൂല്യം ലഭിക്കൂ.
എക്സ് എൽ, എക്സ് വി, എക്സ് വി പ്രീമിയം, എക്സ് വി പ്രീമിയം (ഒ) എന്നിങ്ങനെ നാല് ട്രിമ്മുകളിലായി എട്ട് വേരിയന്‍റുകളാണ് കിക്സ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് പെട്രോൾ എഞ്ചിനുകൾക്കൊപ്പം വാഹനം ലഭ്യമാണ്. ആദ്യത്തേത് 1.3 ലിറ്റർ ടർബോ-പെട്രോളാണെങ്കിൽ, രണ്ടാമത്തേത് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ്. 1.3 ലിറ്റർ പെട്രോൾ 154 ബിഎച്ച്പി കരുത്തും 254 എൻഎം ടോർക്കുമാണ് നിർമിക്കുന്നത്. 1.5 ലിറ്റർ എഞ്ചിൻ 105 ബിഎച്ച്പിയും 142 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് യൂനിറ്റ് എന്നിവയാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. കിക്സിന്റെ വില 9.49 ലക്ഷം മുതൽ 14.64 ലക്ഷം വരെയാണ് (എല്ലാ വിലകളും എക്‌സ്‌ഷോറൂം ഇന്ത്യ). ഹ്യുണ്ടായ് ക്രെറ്റ, റെനോ ഡസ്റ്റർ, കിയ സെൽറ്റോസ് എന്നിവയാണ് പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.