പുതിയൊരു ഇ.വി ഭീമൻകൂടി ഇന്ത്യയിലേക്ക്; ഇത്തവണ വരവ് വിയറ്റ്നാമിൽ നിന്ന്
text_fieldsഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പുതിയൊരു നിർമാതാവ്കൂടി വരുന്നു. വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് ഓട്ടോയാണ് രാജ്യത്ത് നിക്ഷേപത്തിനൊരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ കാര്‍ നിര്‍മാതാവയി ചുരുങ്ങിയ നാള്‍കൊണ്ട് ഉയര്‍ന്ന് വന്ന കമ്പനിയാണ് വിന്‍ഫാസ്റ്റ് ഓട്ടോ. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെങ്കിലും ഇന്ത്യയില്‍ വാഹന നിര്‍മാണശാല സ്ഥാപിക്കുന്നതിനായി വിയറ്റ്‌നാമീസ് ബ്രാന്‍ഡ് ഉത്സുകരാണെന്നാണ് റിപ്പോർട്ടുകൾ.
2017-ലാണ് വിന്‍ഫാസ്റ്റ് ഓട്ടോ സ്ഥാപിതാമായത്. വിയറ്റ്‌നാമിലെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേഷനായ വിന്‍ഗ്രൂപ്പിന്റെ ഇവി വിഭാഗമാണ് വിന്‍ഫാസ്റ്റ്. 2024-ല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പുതിയ വിപണികളില്‍ സാന്നിധ്യമറിയിക്കാന്‍ പദ്ധതിയിടുന്നതായി വിന്‍ഫാസ്റ്റ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള മുന്‍ഗണന പട്ടികയിലുള്ളത്. കമ്പനി മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് വിവരം. നിക്ഷേപ പദ്ധതിയുമായി കമ്പനി മുന്നോട്ട് പോയാല്‍ രാജ്യത്ത് ഷോറൂം തുറക്കുന്ന ആദ്യത്തെ വിയറ്റ്‌നാമീസ് വാഹന നിര്‍മ്മാതാക്കളായിരിക്കും വിന്‍ഫാസ്റ്റ് ഓട്ടോ.
പല കാര്‍ നിര്‍മാതാക്കളും ഇന്ത്യയെ ഇപ്പോള്‍ ഒരു കയറ്റുമതി ഹബായി കണക്കാക്കുന്നുണ്ട്. വിന്‍ഫാസ്റ്റ് ഓട്ടോ ഇന്ത്യക്ക് മാത്രമായുള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മിക്കാനാണോ അതോ കയറ്റുമതി കൂടി ലക്ഷ്യം വെക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ മാസം ടെസ്ലയ്ക്കും ടൊയോട്ടയ്ക്കും പിന്നില്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ പ്രകാരം ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിര്‍മ്മാതാവായി വിന്‍ഗ്രൂപ്പ് മാറിയിരുന്നു. നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം അതിന്റെ സ്റ്റോക്ക് 700 ശതമാനം ഉയര്‍ന്ന് മൂല്യം 191 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.
വിന്‍ഫാസ്റ്റ് കഴിഞ്ഞ വര്‍ഷം 7,400 കാറുകള്‍ മാത്രമാണ് വിറ്റത്. വില്‍പ്പന മുഴുവന്‍ വിയറ്റ്‌നാമിലായിരുന്നു.എന്നാല്‍ രാജ്യത്തിന് പുറത്തേക്ക് കാലൂന്നുന്നതോടെ ഈ വര്‍ഷം 40,000 മുതല്‍ 50,000 വരെ കാറുകള്‍ വരെ വില്‍ക്കാമെന്നാണ് പ്രതീക്ഷ. വിയറ്റ്‌നാമിലെ ഹായ് ഫോങ്ങില്‍ വിന്‍ഫാസ്റ്റിന് നിര്‍മ്മാണശാലയുണ്ട്.
അമേരിക്കന്‍ ഇവി വിപണിയുടെ 50 ശതമാനം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്ന ടെസ്‌ലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇൗ കമ്പനി ചെറുതാണെന്ന് തോന്നാമെങ്കിലും റോക്കറ്റ് വേഗത്തിലാണ് ഇതിന്റെ വികസനം. മാത്രമല്ല അമേരിക്കന്‍ വിപണിയില്‍ ടെസ്‌ലയോട് എതിരിടാനും വിന്‍ഫാസ്റ്റിന്റെ പദ്ധതിയുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 28-ന് കമ്പനി അമേരിക്കയിലെ തങ്ങളുടെ ആദ്യ ഫാക്ടറി സ്ഥാപിച്ചിരുന്നു. നോര്‍ത്ത് കരോലിനയില്‍ 1,800 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് പുത്തന്‍ ഫാക്ടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.