ഞെട്ടിക്കുന്ന വിലക്കുറവിൽ ഒാല സ്കൂട്ടർ നിരത്തിൽ; 181കെ.എം മൈലേജ്, 115 കിലോമീറ്റർ വേഗത
text_fieldsഇന്ത്യയിലെ വൈദ്യുത വിപ്ലവത്തിന് തുടക്കമിട്ട് ഒാല സ്കൂട്ടർ നിരത്തിൽ. സ്വാതന്ത്ര്യ ദിനത്തിലാണ് വാഹനം പുറത്തിറക്കിയത്. എസ് വൺ, എസ് വൺ പ്രൊ എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ വാഹനം ലഭ്യമാകും. എസ് വണ്ണിെൻറ വില ഒരു ലക്ഷം രൂപയാണ്. കേന്ദ്ര സർക്കാരിെൻറ ഫെയിം സബ്സിഡി ഉൾപ്പെടുത്തിയ വിലയാണിത്. എസ് വൺ പ്രൊക്ക് 1.30ലക്ഷം വിലവരും. സംസ്ഥാന സബ്സിഡികൾകൂടി ഉൾപ്പെടുത്തിയാൽ വില പിന്നേയും കുറയും. ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ ഇ.വികൾക്ക് സബ്സിഡി നൽകുന്നത്. എസ് വൺ വേരിയൻറ് ഒറ്റ ചാർജിൽ 121 കിലോമീറ്റർ സഞ്ചരിക്കും. എസ് വൺ പ്രോയുടെ റേഞ്ച് 181 കിലോമീറ്ററാണ്. വാഹനം ബുക്ക് ചെയ്തവർക്കുള്ള ഡെലിവറികൾ 2021 ഒക്ടോബർ മുതൽ ആരംഭിക്കും.
എസ് വൺ, എസ് വൺ പ്രോ: സവിശേഷതകളും ശ്രേണിയും
കരുത്തിലും മൈലേജിലുമെല്ലാം ഒാലയുടെ രണ്ട് വേരിയൻറുകൾക്കും വ്യത്യാസങ്ങളുണ്ട്. എസ് വണ്ണിന് 2.98 കിലോവാട്ട് യൂനിറ്റും എസ് വൺ പ്രോയ്ക്ക് 3.97 കിലോവാട്ട് ബാറ്ററിയുമാണ് ലഭിക്കുക. ഇൗഥർ 450എക്സിന് 2.9kWhബാറ്ററി ശേഷിയാണുള്ളത്. ഒാലയുടെ എസ് വൺ പ്രോക്ക് ഇൗഥറിനേക്കാൾ കരുത്ത് കൂടുതലാണെന്നർഥം. 121 കിലോഗ്രാം 125 കിലോഗ്രാം എന്നിങ്ങനെയാണ് വാഹനങ്ങളുടെ ഭാരം.
ഓലയുടെ ഇലക്ട്രിക് മോേട്ടാറിനെ കമ്പനി 'ഹൈപ്പർഡ്രൈവ് മോട്ടോർ' എന്നാണ് വിളിക്കുന്നത്. ഇത് 8.5 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇൗഥർ 450എക്സ് പുറപ്പെടുവിക്കുന്ന 6kW പീക്ക് പവറിനേക്കാൾ വളരെ കൂടുതലാണിത്. എസ് വണ്ണിന് മണിക്കൂറിൽ 90 കിലോമീറ്റർ വേഗത കൈവരിക്കാനാകും. എസ് വൺ പ്രോയുടെ പരമാവധി വേഗം 115 കിലോമീറ്റർ ആണ്. ഇന്ന് ഇന്ത്യയിൽ വിൽക്കുന്ന ഏതൊരു സ്കൂട്ടറിനേക്കാളും വേഗത്തിൽ ഒാല ആക്സിലറേറ്റ് ചെയ്യും. 0-40 കിലോമീറ്റർ വേഗമാർജിക്കാൻ മൂന്ന് സെക്കൻഡ് (എസ് വൺ പ്രോ), 0-60 കിലോമീറ്റർ വേഗതത്ത് 5 സെക്കൻഡ് (എസ് വൺ പ്രോ) എന്നിങ്ങനെയാണ് ആക്സിലറേഷൻ. രണ്ട് സ്കൂട്ടറുകൾക്കും 58 എൻഎം ടോർക്ക് ഫിഗർ ഉണ്ട്.
ഓല എസ് വണ്ണിന് നോർമൽ, സ്പോർട്സ് എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകൾ ലഭിക്കും. എസ് വൺ പ്രോക്ക് ഹൈപ്പർ എന്ന മോഡുകൂടി ഉണ്ട്. 115 കിലോമീറ്റർ വേഗതയിൽ എത്താൻ ഇൗ മോഡ് സഹായിക്കും. ഓല ഇലക്ട്രിക് സ്കൂട്ടറിൽ സിംഗിൾ സൈഡ് സസ്പെൻഷനും ഡിസ്ക് ബ്രേക്കുകളും 110/70-R12ടയറുകളുമാണുള്ളത്. ഒരു ലക്ഷം രൂപ പ്രാരംഭ വിലയുള്ള ഓല ഇലക്ട്രിക് സ്കൂട്ടർ മത്സരിക്കുന്ന വിപണിയിലെ അതികായന്മാരോടാണ്. ടിവിഎസ് ഐക്യൂബ് (1.01 ലക്ഷം രൂപ), ബജാജ് ചേതക് (1.42 ലക്ഷം രൂപ), ആതർ 450 (1.13 ലക്ഷം രൂപ) എന്നിവയെ അപേക്ഷിച്ച് വിലക്കുറവുള്ളത് ഒാലക്ക് മുതൽക്കൂട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.