Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ola Electric scooter S1 is most affordable Check full price list
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightറേഞ്ചിലും വിലയിലും...

റേഞ്ചിലും വിലയിലും അത്​ഭുതം തീർത്ത്​ ഒാല; നാവിഗേഷനും റിവേഴ്​സ്​ മോഡും പ്രത്യേകതകൾ

text_fields
bookmark_border

സ്വാതന്ത്ര ദിനത്തിൽ പുറത്തിറക്കിയ ഒാല ഇ.വി സ്​കൂട്ടറുകൾ ഉപഭോക്​താക്കൾക്ക്​ നൽകുക പുതിയ അനുഭവം. നിരവധി ആധുനികമായ സവിശേഷതകളാണ്​ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. നാവിഗേഷൻ ഉൾപ്പടെ നിരവധി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ ടി.എഫ്​.ടി ഡിസ്പ്ലേയാണ് ഓല സ്​കൂട്ടറി​െൻറ ഒരു സവിശേഷത. റൈഡർ പ്രൊഫൈലുകൾക്കിടയിൽ ടോഗിൾ ചെയ്യാനും വ്യക്തിഗത കസ്​റ്റമൈസേഷനും ഡിസ്പ്ലേ യാത്രികനെ സഹായിക്കും. നിങ്ങൾ എത്രമാത്രം കാർബൺഡയോക്​സൈഡ്​ ഒഴിവാക്കിയെന്ന് കാണിക്കുന്ന ഫാൻസി ഫീച്ചറും ഒാലയിലുണ്ട്​.


സെഗ്​മെൻറിലെ മറ്റ് സ്​കൂട്ടറുകൾ പോലെ, റിവേഴ്​സ്​ മോഡ് ഒാലയിലും നൽകിയിട്ടുണ്ട്​. ഉടമ അടുത്തെത്തു​േമ്പാൾ സ്‌കൂട്ടർ ഒാണാകുന്ന പ്രോക്​സിമിറ്റി അൺലോക്കും ഇതിലുണ്ട്. സ്​കൂട്ടർ നിശബ്​ദ മോഡിൽ ഉപയോഗിക്കാനോ ഇഷ്ടാനുസൃതമായ ശബ്ദം പുറപ്പെടുവിക്കാനോ കഴിയും. റിവോൾട്ട്​ ഇവിക്ക് സമാനമായി ഓൺബോർഡ് സ്​പീക്കറുകളിലൂടെയാവും ഇൗ സംവിധാനം ഒരുക്കുക.

എസ് വൺ പ്രോ വേരിയൻറിന് ഹിൽ ഹോൾഡ് ഫംഗ്ഷൻ, ക്രൂസ് കൺട്രോൾ, വോയ്​സ്​ അസിസ്റ്റ്​ തുടങ്ങിയ ആധുനികമായ സവിശേഷതകളും ലഭിക്കുന്നു. ഇവ എസ് വൺ വേരിയൻറിൽ ലഭ്യമല്ല. രണ്ട്​ വേരിയൻറുകൾക്കും ഒാൾ എൽഇഡി ലൈറ്റിങാണ്​. എസ് വൺ അഞ്ച് നിറങ്ങളിൽ ലഭ്യമാകും. എന്നാൽ പ്രോയ്ക്ക് 10 കളർ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്​.


ചാർജിങ്​ സമയം

എസ് വൺ, എസ് വൺ പ്രോ എന്നിവ പോർട്ടബിൾ ഹോം ചാർജറുമായാണ്​ ലഭ്യമാവുക. സ്​കൂട്ടറുകൾ പൂർണമായും ചാർജ് ചെയ്യാൻ യഥാക്രമം 4.48 മണിക്കൂറും 6.30 മണിക്കൂറും വേണം. ഓല ഹൈപ്പർചാർജർ നെറ്റ്‌വർക്ക് വികസിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. 'ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ ചാർജിങ്​ നെറ്റ്‌വർക്ക് 400 നഗരങ്ങളിലായി ഒരു ലക്ഷം ലൊക്കേഷനുകളിൽ സ്​ഥാപിക്കുമെന്നാണ്​ ഒാലയുടെ വാഗ്​ദാനം. ഇത്തരം ചാർജർ ഉപയോഗിച്ച്, വെറും 18 മിനിറ്റിൽ 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വേണ്ടത്ര ചാർജ്​ ചെയ്യാനാകും.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ട ആക്​ടീവ 6 ജിയുടെ വില 69,080-72,325 രൂപ വരെയാണ്. അതേസമയം കൂടുതൽ ശക്തമായ ആക്​ടീവ 125ന്​ 72,637-79,760 രൂപ വിലവരും. സംസ്​ഥാന സബ്​സിഡികൾകൂടി ചേർത്താൽ ഒാല ഇ.വിക്കും ഇതിനടുത്താണ്​ വിലവരിക.


റേഞ്ചും വിലയും

എസ്​ വൺ, എസ്​ വൺ പ്രൊ എന്നിങ്ങനെ രണ്ട്​ വേരിയൻറുകളിൽ വാഹനം ലഭ്യമാകും. എസ്​ വണ്ണി​െൻറ വില ഒരു ലക്ഷം രൂപയാണ്​. കേന്ദ്ര സർക്കാരി​െൻറ ഫെയിം സബ്​സിഡി ഉൾപ്പെടുത്തിയ വിലയാണിത്​. എസ്​ വൺ പ്രൊക്ക്​ 1.30ലക്ഷം വിലവരും. സംസ്​ഥാന സബ്​സിഡികൾകൂടി ഉൾപ്പെടുത്തിയാൽ വില പിന്നേയും കുറയും. ഡൽഹി, ഗുജറാത്ത്​, രാജസ്​ഥാൻ, മഹാരാഷ്​ട്ര എന്നീ സംസ്​ഥാനങ്ങളാണ്​ നിലവിൽ ഇ.വികൾക്ക്​ സബ്​സിഡി നൽകുന്നത്​. എസ്​ വൺ വേരിയൻറ്​ ഒറ്റ ചാർജിൽ 121 കിലോമീറ്റർ സഞ്ചരിക്കും. എസ്​ വൺ പ്രോയുടെ റേഞ്ച്​ 181 കിലോമീറ്ററാണ്​. വാഹനം ബുക്ക്​ ചെയ്​തവർക്കുള്ള ഡെലിവറികൾ 2021 ഒക്ടോബർ മുതൽ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OlalaunchedElectric scooterOla Electric
Next Story