ഒാല ഇ.വിക്ക് ഏറ്റവും വില കുറവ് ഇൗ സംസ്ഥാനത്ത്; കേരളത്തിൽ കൈ പൊള്ളും
text_fieldsഇന്ത്യയിലെ വൈദ്യുത വിപ്ലവത്തിന് തുടക്കമിട്ട് ഒാല സ്കൂട്ടർ നിരത്തിൽ. സ്വാതന്ത്ര്യ ദിനത്തിലാണ് വാഹനം പുറത്തിറക്കിയത്. എസ് വൺ, എസ് വൺ പ്രൊ എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ വാഹനം ലഭ്യമാകും. എസ് വണ്ണിെൻറ വില ഒരു ലക്ഷം രൂപയാണ്. കേന്ദ്ര സർക്കാരിെൻറ ഫെയിം സബ്സിഡി ഉൾപ്പെടുത്തിയ വിലയാണിത്. എസ് വൺ പ്രൊക്ക് 1.30ലക്ഷം വിലവരും. സംസ്ഥാന സബ്സിഡികൾകൂടി ഉൾപ്പെടുത്തിയാൽ വില പിന്നേയും കുറയും. ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ ഇ.വികൾക്ക് സബ്സിഡി നൽകുന്നത്. എസ് വൺ വേരിയൻറ് ഒറ്റ ചാർജിൽ 121 കിലോമീറ്റർ സഞ്ചരിക്കും. എസ് വൺ പ്രോയുടെ റേഞ്ച് 181 കിലോമീറ്ററാണ്. വാഹനം ബുക്ക് ചെയ്തവർക്കുള്ള ഡെലിവറികൾ 2021 ഒക്ടോബർ മുതൽ ആരംഭിക്കും.
വില വ്യതിയാനത്തിന് കാരണം
ഇലക്ട്രിക് വാഹനങ്ങൾക്ക് വിവിധ സംസ്ഥാനങ്ങളിൽ വിവിധ വിലകളാണ് നിലവിലുള്ളത്. ഇതിന് കാരണം വിവിധ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന സബ്സിഡികളിലുള്ള വ്യത്യാസമാണ്. അതത് സംസ്ഥാനങ്ങളുടെ സബ്സിഡി ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്ന ഫെയിം 2 സ്കീമും സൗജന്യ രജിസ്ട്രേഷനുംകൂടി ഉൾെപ്പടുത്തുേമ്പാഴാണ് ഒരു ഇ.വിയുടെ വിലവിവരം ഉറപ്പിക്കാനാവുക. നിലവിൽ ഒാല എസ് വൺ വേരിയൻറിെൻറ കാര്യമെടുക്കാം. എസ് വണ്ണിന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന വില 99,000രൂപയാണ്. ഇതിൽ കേന്ദ്രത്തിെൻറ ഫെയിം സബ്സിഡികൂടി ഉൾപ്പെട്ടിട്ടുണ്ട്. ഒാല എസ് വൺ ഗുജറാത്തിലാണ് ഏറ്റവുംവില കുറച്ച് ലഭിക്കുക. ഇവിടെ എസ് വണ്ണിന് 79,999 രൂപയും എസ് വൺ പ്രോയ്ക്ക് 109,999 രൂപയും വിലവരും.
ഡൽഹി സർക്കാരിനും സമഗ്രമായൊരു ഇ.വി പോളിസി ഉണ്ട്. പലതരം ഇൻസെൻറീവുകൾ സർക്കാർ ഇ.വികൾക്ക് നൽകുന്നുണ്ട്. ദേശീയ തലസ്ഥാനത്ത് എസ് വൺ, എസ് വൺ പ്രോ എന്നിവ യഥാക്രമം, 85,099, 110,149 രൂപയ്ക്ക് ലഭിക്കും.മഹാരാഷ്ട്രയിൽ എസ് വൺ, എസ് വൺ പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ 94,999 രൂപയിലും 124,999ലും ലഭിക്കും. രാജസ്ഥാനിൽ ഇത് 89,968 രൂപയും 119,138 ഉം ആയിരിക്കും. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒാല ഇ.വികൾക്ക് യഥാക്രമം 99,999 രൂപ, 129,999 രൂപ വിലവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.