ഹോം ഡെലിവറിയുമായി ഒാല ഇലക്ട്രിക്; 10 നിറങ്ങളിലും രണ്ട് വേരിയൻറുകളിലും വാഹനം ലഭ്യമാകും
text_fieldsവാഹന വിപണന രംഗത്ത് പുതിയൊരു രീതി പരീക്ഷിച്ച് ഒാല ഇലക്ട്രിക്. തങ്ങളുടെ ഇ.വി സ്കൂട്ടറുകൾ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാനാണ് ഒാല ലക്ഷ്യമിടുന്നത്. വാഹനം ഹോം ഡെലിവറി ചെയ്യുമെന്ന് കമ്പനി ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 10 നിറങ്ങളിൽ ലഭ്യമാകുന്ന വാഹനത്തിന് എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട് വേരിയൻറുകളാവും ഉണ്ടാവുക. പരമ്പരാഗത ഡീലർഷിപ്പ് സങ്കൽപ്പത്തിന് പകരം എക്സ്പീരിയൻസ് സെൻററുകൾ തുറക്കുകയും വാഹന ഡെലിവറി ഉൾപ്പടെയുള്ളവയിൽ വിപ്ലവകരമായ കാര്യങ്ങൾ െകാണ്ടുവരികയും ചെയ്യുകയാണ് ഒാലയുടെ ലക്ഷ്യമെന്നാണ് സൂചന.
നേരത്തേ 499 രൂപക്ക് വാഹനം ബുക്ക് ചെയ്യാനുള്ള അവസരവും ഒാല നൽകിയിരുന്നു. ബുക്കിങ് തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം എന്ന മാജിക് നമ്പരിലെത്താനും ഒാലക്കായി. ജൂലൈ 15നാണ് ഇ.വി സ്കൂട്ടർ ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് എന്നതിനുപകരം റിസർവ്വേഷൻ എന്നാണ് കമ്പനി ഇൗ പ്രക്രിയയെ വിളിച്ചത്. തുക കുറവായതിനാലാണ് ഇത്രയധികം ബുക്കിങ് ലഭിച്ചതെന്നാണ് സൂചന. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രീ ബുക്കിങ് ലഭിക്കുന്ന വാഹനമായി ഒാല ഇ.വി മാറി.
'ഞങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉപഭോക്തൃ മുൻഗണനകൾ ഇവികളിലേക്ക് മാറുന്നതിനുള്ള വ്യക്തമായ സൂചനയാണ് ഇത്. ഓല സ്കൂട്ടർ ബുക്ക് ചെയ്ത് ഇവി വിപ്ലവത്തിൽ പങ്കുചേർന്ന എല്ലാ ഉപഭോക്താക്കൾക്കും നന്ദി പറയുന്നു. ഇത് ഒരു തുടക്കം മാത്രമാണ്'-ഓല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു. ജൂലൈ അവസാനം വാഹനം നിരത്തിലെത്തിക്കാനാണ് നീക്കം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.