'ഒല ഹൈപ്പർ സൺഡേ ഓഫർ': ഈ ഞായറാഴ്ച്ച 14,000 രൂപ വിലക്കിഴിവുമായി ഒല ഇലക്ട്രിക്
text_fieldsഒല ഇലക്ട്രിക് തങ്ങളുടെ ഇ.വി സ്കൂട്ടറുകൾക്ക് അധിക ഓഫറുകൾ പ്രഖ്യാപിച്ചു. 'ഒല ഹൈപ്പർ സൺഡേ ഓഫർ'എന്ന് പേരിട്ടിരിക്കുന്ന ഡിസ്കൗണ്ട് മേള ഡിസംബർ 18ന് മാത്രമാകും ലഭ്യമാവുക. 18 ഞായറാഴ്ച്ച എസ് വൺ പ്രോ മോഡൽ ബുക്ക് ചെയ്യുന്നവർക്ക് 10,000 രൂപ ഡിസ്കൗണ്ടിനൊപ്പം 4,000 രൂപ കാഷ്ബാക്കും ലഭിക്കും. എസ് വൺ മോഡലിന് 10,000 രൂപ ഡിസ്കൗണ്ടിനൊപ്പം 2000 രൂപയുടെ കാഷ്ബാക്കാവും ലഭ്യമാവുക.
നിലവിൽ നല്‍കി വരുന്ന 10,000 രൂപ ഡിസ്‌കൗണ്ടിനൊപ്പമാണ് പുതിയ ക്യാഷ്ബാക്ക് ഓഫര്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. 10,000 രൂപ കിഴിവ് ഡിസംബര്‍ 31 വരെ ലഭ്യമാണ്. ഇതോടെ S1 പ്രോ, S1 എന്നിവയുടെ വില 1,25,000 രൂപയായും 97,999 രൂപയായും (എക്‌സ്-ഷോറൂം ഡല്‍ഹി) കുറഞ്ഞു.
കാഷ് ഡിസ്കൗണ്ടുകൾ കൂടാതെ കുറഞ്ഞ ഇ.എം.ഐ, സീറോ ഡൗണ്‍ പേയ്മെന്റ്, കുറഞ്ഞ പലിശ നിരക്ക്, പൂജ്യം ശതമാനം പ്രോസസ്സിംഗ് ഫീ, തിരഞ്ഞെടുത്ത ക്രെഡിറ്റ് ഇ.എം.ഐകളില്‍ കിഴിവ് എന്നിങ്ങനെയുള്ള ഫിനാന്‍സിങ് ഓപ്ഷനുകളിലും ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോൾ വാങ്ങാം.
ഒല മൂവ് ഒഎസ് 3 അപ്ഡേഷൻ
ഒല ഉടന്‍ തന്നെ മൂവ് ഒഎസ് 3 അപ്ഡേറ്റ് പുറത്തിറക്കുമെന്ന് കമ്പനി സി.ഇ.ഒ പ്രഖ്യാപിച്ചിരുന്നു. മൂവ് ഒഎസ് 3 ഉപയോഗിച്ച് റൈഡിങ് സമയത്തെ സൗണ്ട്ട്രാക്ക്, ഹില്‍ ഹോള്‍ഡ്, റീജനറേറ്റീവ് ബ്രേക്കിങ് ലെവലുകള്‍ എന്നിവ നിയരന്തിക്കാം. S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ലോഞ്ച് സമയത്ത് പ്രഖ്യാപിച്ച ഫീച്ചറുകള്‍ ഇപ്രാവശ്യത്തെ സോഫ്റ്റ്വെയർ പരിഷ്‌ക്കാരത്തില്‍ കമ്പനി ചേര്‍ക്കും. പുതിയ അപ്‌ഡേറ്റില്‍ സ്‌കൂട്ടറിന് ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ ലഭിക്കുന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
ഇറക്കത്തില്‍ വാഹനം പിന്നോട്ട് പോവാതിരിക്കാനാണ് ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ ഉപയോഗിക്കാറുള്ളത്. ഇതുവരെ ത്രോട്ടില്‍ ഇന്‍പുട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു സെക്കന്‍ഡ് എടുക്കുമെന്നതിനാല്‍ സ്‌കൂട്ടര്‍ കുറച്ച് ദൂരം പിന്നോട്ട് പോകുന്ന സാഹചര്യം നിലനിന്നിരുന്നു. ഇനിമുതൽ ഇത് ഒഴിവാകും. സ്പോര്‍ട്സ് മോഡിലും ഹൈപ്പര്‍ മോഡിലും ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആക്സിലറേഷന്‍ മെച്ചപ്പെടുത്തിയതായും ഒല ഇലക്ട്രിക് അവകാശപ്പെടുന്നു.
15 മിനിറ്റ് ചാര്‍ജിങില്‍ 50 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുന്ന ഹൈപ്പര്‍ചാര്‍ജിങിനെ പിന്തുണക്കാനും പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റിലൂടെ സാധിക്കും. പുതിയ മൂവ് ഒഎസ്3 ഒടിഎ അപ്‌ഡേഷന്‍ വഴി S1, S1 പ്രോ എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് ചേര്‍ക്കപ്പെടുന്ന മറ്റൊരു പ്രധാന ഫീച്ചറാണ് പ്രോക്സിമിറ്റി അണ്‍ലോക്ക്.
സ്‌കൂട്ടര്‍ അണ്‍ലോക്ക് ചെയ്യുന്നതിന് റൈഡര്‍ക്ക് പിന്‍ കോഡ് നല്‍കുകയോ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നതാണ് ഇതിനെ കൊണ്ടുള്ള ഉപകാരം. പ്രോക്‌സിമിറ്റി അണ്‍ലോക്ക് വഴി സ്‌കൂട്ടര്‍ മൊബൈല്‍ ഫോണ്‍ തിരിച്ചറിയുകയും ഓട്ടോമറ്റിക്കായി അണ്‍ലോക്ക് ആവുകയും ചെയ്യും.
വെക്കേഷന്‍ മോഡ് ആണ് പുതിയ അപ്‌ഡേഷനില്‍ ഓല സ്‌കൂട്ടറുകളില്‍ ചേര്‍ക്കപ്പെടുന്ന മറ്റൊരു കാര്യം. സ്‌കൂട്ടറിന്റെ ബാറ്ററി 200 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഒരുതരം ഹൈബര്‍നേഷന്‍ മോഡിലേക്ക് പോകാന്‍ അനുവദിക്കുന്നതാണ് പുതിയ വെക്കേഷന്‍ മോഡ്. ടെസ്ലയുടെ സെലിബ്രേഷന്‍ മോഡിന് സമാനമാണിത്.
കോള്‍ അലേര്‍ട്ടുകള്‍ക്ക് ഓട്ടോമറ്റിക് റീപ്ലേ നല്‍കുന്ന സംവിധാനത്തിനൊപ്പം വിജറ്റുകളും പാര്‍ട്ടി മോഡ് ഫീച്ചറും ഓല പുതിയ അപ്‌ഡേറ്റില്‍ ഉള്‍പെടുത്തിട്ടുണ്ട്. വേഗത കുറയ്ക്കുമ്പോള്‍ സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യുന്ന മൂന്ന് റീജെന്‍ മോഡുകളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.