ഏഥറും റിവോൾട്ടും പിന്നിൽ; ഇ.വി വിൽപ്പനയിൽ ഒല കുതിക്കുന്നു
text_fieldsരാജ്യത്തെ ഇ.വി സ്കൂട്ടർ വിൽപ്പനയിൽ ഒല മുന്നിൽ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 ഫെബ്രുവരിയിൽ ഓല ഇലക്ട്രിക് അതിന്റെ മുഖ്യ എതിരാളികളായ ഏഥർ എനർജിയെയും റിവോൾട്ട് മോട്ടോഴ്‌സിനെയും മറികടന്നു. ഏതറിന്റെ 2,229 യൂനിറ്റുകളും റിവോൾട്ടിന്റെ 1,128 യൂനിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒല 3,904 യൂനിറ്റ് വിറ്റഴിച്ച് മുന്നിലെത്തി.
എന്നാൽ ഒലയുടെ കണക്കുകൾ പ്രകാരം അവർ 7000 ഇ.വി കൾ ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 7,000 യൂനിറ്റുകൾ വിതരണം ചെയ്തതായി കമ്പനി സി.ഇ.ഒ ആണ് അവകാശപ്പെട്ടത്. പക്ഷെ വാഹൻ പോർട്ടലിൽ 3,904 യൂനിറ്റുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കമ്പനി താൽക്കാലിക രജിസ്ട്രേഷനുകൾ നടത്തുന്നതിനാലാണ് കൂടുതൽ വാഹനങ്ങൾ വാഹൻ പോർട്ടലിൽ എത്താത്തതെന്നാണ് സൂചന.
ഒല വാഗ്ദാനം ചെയ്തതിലും നീണ്ട കാത്തിരിപ്പ് കാലയളവാണ് വിവിധ മോഡലുകൾക്ക് ഇപ്പോഴുള്ളത്. ഇതേകുറച്ച് പരാതിയുമായി നിരവധി ഉപഭോക്താക്കൾ രംഗത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.