പഴയ 'പുലി'കൾ ഒരുമിച്ച് കുന്നുകയറി
text_fieldsമലപ്പുറം: പണ്ടുകാലങ്ങളിൽ നിരത്തുകൾ വാണിരുന്ന പഴയകാല സ്കൂട്ടറുകൾ കോട്ടക്കുന്നിൽ ഒരുമിച്ചു. പഴയകാല സ്കൂട്ടറുകൾ സംരക്ഷിക്കുകയും അവയെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയുമെന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന വിേൻറജ് ആൻഡ് ക്ലാസിക് സ്കൂേട്ടഴ്സ് ക്ലബിെൻറ മലപ്പുറം യൂനിറ്റ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടത്തിയ പ്രദർശനത്തിലാണ് സ്കൂട്ടറുകൾ ഒരുമിച്ചത്.
അവന്തി കെൽവിനേറ്റർ, വെസ്പ, ബജാജ് ചേതക്, ബജാജ് സൂപ്പർ, ബജാജ് കബ് എന്നീ മോഡലുകളിലായി 1968 മുതൽ 1999 വരെയുള്ള 45ഓളം സ്കൂട്ടറുകൾ പങ്കെടുത്തു. 20കാരൻ മുതൽ 60 വയസ്സിന് മുകളിലുള്ളവർവരെ തങ്ങളുടെ പഴയകാല സ്കൂട്ടറുകളുമായി കുന്നുകയറിയിരുന്നു.
ക്ലബിെൻറ ജില്ലയിലെ മൂന്നാമത്തെ പ്രദർശനമാണിത്. ചൊവ്വാഴ്ച വൈകിട്ട് 3.30ന് തുടങ്ങിയ പ്രദർശനത്തിൽ മലപ്പുറം എസ്.ഐ സംഗീത്, എ.എസ്.ഐ സന്തോഷ്, കോൺസ്റ്റബിൾമാരായ ഹരിലാൽ, ദിനു എന്നിവർ ക്ലബ് അംഗങ്ങൾക്കായി മോട്ടിവേഷൻ ക്ലാസ് നൽകി. ആഷിക് വാഴക്കാട്, അജ്മൽ കോട്ടക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.