നിങ്ങളുടെ ഇ.വി ചാർജ് തീർന്ന് വഴിയിലായോ? പേടിക്കേണ്ട, മൊബൈൽ ചാർജിങ് സ്റ്റേഷൻ പുറപ്പെട്ടിട്ടുണ്ട്
text_fieldsവൈദ്യുത വാഹനങ്ങൾ വാങ്ങുന്നവരുടെ പേടിസ്വപ്നമാണ് ചാർജ് തീർന്ന് വഴിയിലാവുക. എപ്പോഴെങ്കിലും അങ്ങിനെ വഴിലായവർ ആഗ്രഹിക്കുന്നതാണ് ഒരു മൊബൈൽ ചാർജിങ് സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിൽ എന്ന്. എന്നാലാ ആഗ്രഹം സഫലമാകാൻ പോവുകയാണ്. ഇന്ത്യയിൽ മൊബൈൽ ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഇ.സി 4 ഇ.വി. രാജ്യത്ത് ചാർജിങ് ഇൻഫ്രാസ്ട്രക്ചർ പ്രശ്നം പരിഹരിക്കാൻ മൊബൈൽ ചാർജറുകൾ സഹായിക്കുമെന്നാണ് ഇ.സി 4 ഇ.വി പറയുന്നത്.
മൂന്ന് മാസത്തിനുള്ളിൽ ഇ.സി ഉൗർജ (EzUrja) എന്ന പേരിൽ ഓൺ -ഡിമാൻഡ് മൊബൈൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി.മികച്ച ഇ.വി കണക്റ്റിവിറ്റി സൃഷ്ടിക്കുന്നതിന് ഇ.സി ഉൗർജ മൊബൈൽ ചാർജിങ് സ്റ്റേഷനുകൾ വിവിധ നഗരങ്ങളിലും ഹൈവേകളിലും വിന്യസിക്കും. 'ഇവി ഉടമകളുടെ പരിഭ്രാന്തി ലഘൂകരിക്കുകയും രാജ്യത്തെ ഇവി ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം'-കമ്പനി സിഇഒ സതീന്ദർ സിങ് പിടിഐയോട് പറഞ്ഞു.
വിവിധതരം വാഹനങ്ങൾക്കായി വിവിധ വലുപ്പത്തിൽ ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഫാസ്റ്റ് ചാർജറുകളിലൂടെ മുഴുവൻ വാഹന ശ്രേണിക്കും തടസ്സമില്ലാത്ത ഉൗർജ്ജ വിതരണം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി അധികൃതർ പറയുന്നു. കൂടുതൽ ശക്തമായ ലിഥിയം-അയൺ മാംഗനീസ് ഫോസ്ഫേറ്റ് ബാറ്ററികളായിരിക്കും ഇ.സി 4 ഇ.വി ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.