150 കി.മീ റേഞ്ചുമായി ബ്രിട്ടനിൽ നിന്നൊരു ഇലക്ട്രിക് സ്കൂട്ടർ; വേഗം 100 കിലോമീറ്റർ
text_fieldsബ്രിട്ടീഷ് ബ്രാൻഡായ വൺ മോട്ടോയുടെ പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ ഇലക്റ്റ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒറ്റ ചാർജിൽ 150 കി.മീ റേഞ്ചും 100 കിലോമീറ്റർ വേഗതയുമുള്ള സ്കൂട്ടറിന് വിലയും കൂടുതലാണ്. രണ്ട് ലക്ഷം രൂപയാണ് സ്കൂട്ടറിന് വിലയിട്ടിരിക്കുന്നത്. വൺ മോട്ടോ ഇന്ത്യയിൽ അവതരിപ്പിക്കുന്ന മൂന്നാമതു മോഡലാണ് ഇലക്റ്റ. നവംബറിലാണു കമ്പനി വൈദ്യുത സ്കൂട്ടറുകളായ കമ്യൂട്ടയും ബൈക്കയും വിപണിയിൽ അവതരിപ്പിച്ചത്. കമ്യൂട്ടയ്ക്ക് 1.30 ലക്ഷവും ബൈക്കയ്ക്ക് 1.80 ലക്ഷം രൂപയുമാണു ഷോറൂം വില.
എടുത്തുമാറ്റാവുന്ന 72 വോൾട്ട് 45 ആംപിയർ ലിഥിയം അയോൺ ബാറ്ററിയാണ് ഇലക്റ്റയുടെ പ്രധാന സവിശേഷത. നാലു കിലോവാട്ട്, ക്യു എസ് ബ്രഷ് രഹിത ഡി സി ഹബ് മോട്ടോറാണ് വാഹനത്തിന് കരുത്തുപകരുന്നത്. ജിയൊ ഫെൻസിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ്(ഐ ഒ ടി), ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന വൺ ആപും നലകിയിട്ടുണ്ട്. ഇലക്ടയുടെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ വേണ്ടത് നാല് മണിക്കൂറാണ്. അനലോഗ് ഡിസ്പ്ലേ സഹിതമെത്തുന്ന 'ഇലക്റ്റ'യിൽ മുന്നിലും പിന്നിലും ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കാണ്. ഓപ്ഷനൽ വ്യവസ്ഥയിൽ ക്രോം അപ്ഗ്രേഡും ലഭ്യമാണ്.
മോട്ടോറിനും കൺട്രോളറിനും ബാറ്ററിക്കും മൂന്നു വർഷത്തെ വാറന്റിയും വൺ മോട്ടോ നൽകുന്നുണ്ട്. 115 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് 150 കിലോ ഭാരംവഹിക്കാനുമാകും. മാറ്റ് ബ്ലാക്ക്, ഷൈനി ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ നിറങ്ങളിൽ വാഹനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.