കർട്ടനിട്ടും ഫിലിം ഒട്ടിച്ചും വാഹനം നിരത്തിലിറക്കുന്നവർ ജാഗ്രതൈ; ഓപ്പറേഷൻ സ്ക്രീനിൽ കുടുങ്ങിയേക്കാം
text_fieldsവാഹനങ്ങളുടെ ഡോർ ഗ്ലാസുകളും, വിൻഡ് ഷീൽഡും കർട്ടൻ, ഫിലിം, മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ച് മറക്കുന്നതിനെതിരെ കർശന നടപടികളുമായി ഓപ്പറേഷൻ സ്ക്രീൻ പുരോഗമിക്കുന്നു. മോട്ടോർ വാഹന നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ഇത്തരം വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ സുപ്രീം കോടതിയും ഹൈക്കോടതിയും കർശന നിർദ്ദേശങ്ങളാണ് നൽകിയിരുന്നത്. തുടർന്നാണ് മോട്ടോർ വെഹിക്ൾ ഡിപ്പാർട്ട്മെന്റ് ഞായറാഴ്ച്ച ഓപ്പറേഷൻ സ്ക്രീനുമായി രംഗത്ത് എത്തിയത്.
നിയമലംഘനങ്ങൾ നടത്തുന്ന സർക്കാർ, അർധ സർക്കാർ, സ്വകാര്യ വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകും. വാഹനം നിർത്താതെ തന്നെ ഇലക്ട്രോണിക് ചെലാൻ (Echallan) സംവിധാനത്തിലൂടെ പരമാവധി വാഹനങ്ങൾക്കെതിരേ കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. നേരത്തേ കേസെടുത്തിട്ടും വീണ്ടും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരെ ഇ ചെല്ലാൻ സംവിധാനത്തിലൂടെ എളുപ്പം മനസ്സിലാക്കാൻ സാധിക്കും.
ഗ്ലാസിൽ നിന്നും ഫിലിം, കർട്ടൻ എന്നിവ നീക്കാൻ വിസമ്മതിക്കുന്നവരുടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും കൂടാതെ അത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.