Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഡൽഹിയിൽ പെട്രോളിന്​...

ഡൽഹിയിൽ പെട്രോളിന്​ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; ഡീസലും കുതിക്കുന്നു

text_fields
bookmark_border
ഡൽഹിയിൽ പെട്രോളിന്​ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; ഡീസലും കുതിക്കുന്നു
cancel

രാജ്യ തലസ്​ഥാനത്ത്​ പെട്രോളിന്​ ചരിത്രത്തിലെ ഏറ്റവും വലിയവില രേഖപ്പെടുത്തി. വ്യാഴാഴ്ച ലിറ്ററിന് 23 പൈസ വർധനിച്ചതോടെ പെട്രോൾ നിരക്ക് 84.20 രൂപയിലെത്തി. ഇത് ഡൽഹിയിലെ എക്കാലത്തെയും ഉയർന്ന നിരക്കാണ്. ഡീസലിനും 26 പൈസ വർധന ലഭിച്ച്​ ലിറ്ററിന് 74.38 രൂപയായി. 2018 ഒക്ടോബറിൽ പെട്രോൾ ലിറ്ററിന്​ 84 രൂപയായതായിരുന്നു ഇതിനുമുമ്പുള്ള റെക്കോർഡ്​ നിരക്ക്​. അന്ന് ഡീസലും വിലയിൽ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു- 75.45 രൂപ. ഒരു മാസത്തോളമായി ഇന്ധനവില സ്ഥിരതകാണിച്ചിരു​ന്നെങ്കിലും വ്യാഴാഴ്ച വീണ്ടും വർധിക്കുകയായിരുന്നു.


അന്താരാഷ്ട്ര വിലയേയും വിദേശനാണ്യത്തെയും അടിസ്ഥാനമാക്കി ഇന്ധന നിരക്കുകൾ ദിവസേന പരിഷ്കരിക്കുകയാണ്​ നിലവിൽ ചെയ്യുന്നത്​. ഇന്ധനവിലയുടെ പ്രധാന പങ്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തിയ എക്സൈസ് തീരുവയും വാറ്റും ആണ്. വാറ്റ് ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, ഇന്ധനത്തിന്‍റെ വിലയും രാജ്യത്തുടനീളം വ്യത്യാസപ്പെടുന്നു. പെട്രോൾ വില ഡൽഹിയിൽ 84.20 ആണെങ്കിലും ഇതിനേക്കാൾ ഉയർന്ന നിരക്കാണ്​ രാജ്യത്ത്​ പലയിടത്തും. മുംബൈയിൽ ഇതിനകം തന്നെ ലിറ്ററിന് വില 90 രൂപ കടന്നിട്ടുണ്ട്​. രാജ്യ​െത്ത നാല് മെട്രോ നഗരങ്ങളെവച്ച്​ നോക്കിയാൽ ദേശീയ തലസ്ഥാനത്ത് ഇന്ധന വില ഇപ്പോഴും കുറവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dieselPetrol priceDelhiall-time high
Next Story