സ്വാപ്പബ്ൾ ബാറ്ററിയുമായി പിയാജിയോ ഇ -സിറ്റി തലസ്ഥാനത്ത്
text_fieldsതിരുവനന്തപുരം: പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ ആപെ ഇ -സിറ്റി തിരുവനന്തപുരത്ത് വിൽപ്പന ആരംഭിച്ചു. ആധുനിക ലിഥിയം അയൺ ബാറ്ററി, ഓട്ടോമാറ്റിക് ഗിയർ ബോക്സ്, മികച്ച കരുത്ത്, ടോർക്ക് എന്നിവ ഇ-സിറ്റിയുടെ സവിശേഷതകളാണ്. സേഫ്റ്റി ഡോർ, പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ട ക്ലസ്റ്റർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. മാറ്റിവയ്ക്കാവുന്ന ബാറ്ററിയോടുകൂടിയ (സ്വാപ്പബ്ൾ) പ്രഥമ മുച്ചക്ര വാഹനമാണ് ഇ- സിറ്റി. സാൻ മൊബിലിറ്റിയുടെ സഹകരണത്തോടുകൂടിയാണ് മാറ്റിവയ്ക്കാവുന്ന ബാറ്ററി അവതരിപ്പിച്ചത്.
കൂടാതെ ബാറ്ററി ചാർജ് നില അറിയാനും ബാറ്ററി ചാർജ് ചെയ്യാനും സഹായകമായ ആപ്പും നൽകിയിട്ടുണ്ട്. മുണ്ട്. മാറ്റിവയ്ക്കാൻ സൗകര്യമുള്ള സ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്. പുകരഹിതവും ഏതാണ്ട് പൂർണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് പിയാജിയോ ലഭ്യമാക്കുന്നത്.
വാഹനം പുറത്തിറക്കുന്ന ചടങ്ങിൽ പിയാജിയോ വെഹിക്ൾസ് പ്രൈവറ് ലിമിറ്റഡിലെ എം.ആർ . നാരായണനും പിയാജിയോയുടെ തിരുവനന്തപുരത്തെ ഡീലർ സ്വാമി റെജിൻ കെ. ദാസും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.