ഇന്ത്യയിലെ ആദ്യ ഇ.വി ഒൗട്ട്‌ലെറ്റ് ഇൗ നഗരത്തിൽ തുറന്ന് പിയാജിയോ; മുഴുവൻ വൈദ്യുത വാഹനനിരയും ലഭ്യമാകും
text_fieldsവൈദ്യുത വാഹനങ്ങൾക്കുമാത്രമായുള്ള ഇന്ത്യയിലെ ആദ്യ ഒൗട്ട്‌ലെറ്റ് ചെന്നൈയിൽ തുറന്ന് പിയാജിയോ. ഇറ്റാലിയൻ ബ്രാൻഡിൽ നിന്നുള്ള മുഴുവൻ ഇലക്ട്രിക് വാഹനങ്ങളും ഇവിടെ ലഭ്യമാകും. പിയാജിയോ ഗ്രൂപ്പിെൻറ ഇന്ത്യൻ സബ്സിഡിയറിയായ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡാണ് ചെന്നൈയിൽ എക്‌സ്‌ക്ലൂസീവ് ഒൗട്ട്‌ലെറ്റ് തുറന്നത്.
'ആദ്യ ഇ.വി എക്‌സ്‌ക്ലൂസീവ് ഷോറൂം തുറന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ചെന്നൈ വലിയ മെട്രോയും പ്രധാന ബിസിനസ്സ് കേന്ദ്രവുമാണ്'-പിയാജിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിെൻറ ഇവിപിയും വാണിജ്യ വാഹന ബിസിനസ് മേധാവിയുമായ സാജു നായർ പറഞ്ഞു. പിയാജിയോ അടുത്തിടെ കാർഗോ, പാസഞ്ചർ വിഭാഗങ്ങളിൽ അവരുടെ എഫ്എക്സ് റേഞ്ച് (ഫിക്സഡ് ബാറ്ററി) ഇ.വികൾ പുറത്തിറക്കിയിരുന്നു. ഈ പുതിയ ഉത്പന്നങ്ങൾ ചെന്നൈ ഒൗട്ട്ലെറ്റിൽ വിൽപ്പനക്ക് വച്ചിട്ടുണ്ട്.
തമിഴ്‌നാട് മന്ത്രി എം.എ. സുബ്രഹ്മണ്യം ഒൗട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.