രാജ്യത്ത് എയർ ടാക്സി സേവനം നടപ്പാക്കാനൊരുങ്ങി ഇൻഡിഗോയും ബോയിങ്ങും; ഉപയോഗിക്കുക ഇലക്ട്രിക് വിമാനങ്ങൾ
text_fieldsരാജ്യത്ത് എയർ ടാക്സി സേവനം നടപ്പാക്കാനൊരുങ്ങി കോർപ്പറേറ്റ് കമ്പനികൾ രംഗത്ത്. ഇന്ത്യയിലെ മുൻനിര എയർലൈനായ ഇൻഡിഗോയുടെ പ്രമോട്ടർമാരായ ഇന്റർഗ്ലോബ് എന്റർപ്രൈസസും യു.എസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2026ൽ രാജയത്ത് എയർ ടാക്സികൾ അവതരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഓൾ-ഇലക്‌ട്രിക് എയർ ടാക്സി സേവനം ഇന്ത്യയിൽ ആരംഭിക്കുമെന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ട്. 200 വിമാനങ്ങളുമായി ഡൽഹിയിലും മുംബൈയിലും ബംഗളൂരുവിലും സർവീസ് ആരംഭിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിച്ചുകൊണ്ട് 100 മൈൽ (ഏകദേശം 161 കിലോമീറ്റർ) വരെ ദൂരം സഞ്ചരിക്കുന്ന വിമാനങ്ങളാവും സർവ്വീസ് നടത്തുക.
ക്രിസ്‌ലറിന്റെ -പേരന്റ് കമ്പനി സ്റ്റെല്ലാന്റിസ്, ബോയിംഗ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ പിന്തുണയോടെ ആർച്ചർ ഏവിയേഷൻ എന്നിവർ ചേർന്നാണ് ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ് & ലാൻഡിംഗ് (eVTOL) വിമാനങ്ങൾ നിർമ്മിക്കുന്നത്. ഇന്റിഗോയുടെ പേരന്റ് കമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷന്റെ 38 ശതമാനം ഓഹരിയുടെ ഉടമകളായ ഹോസ്പിറ്റാലിറ്റി & ലോജിസ്റ്റിക്സ് ഭീമനായ ഇന്റർ ഗ്ലോബ് എന്റർപ്രൈസസിന് ഈ ഇ-എയർക്രാഫിറ്റിനെ കാർഗോ, ലോജിസ്റ്റിക്സ്, മെഡിക്കൽ, എമർജൻസി & ചാർട്ടർ സർവ്വീസുകൾക്കും ഉപയോഗപ്പെടുത്താൻ പ്ലാനുണ്ട്.
ഇന്ത്യയിൽ സർവ്വീസ് തുടങ്ങുന്നതിനുമുമ്പ് ദുബായിയിൽ സർവ്വീസ് ആരംഭിക്കാനും ആർച്ചർ ഏവിയേഷന് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.