പൊല്യൂഷൻ സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്തി എം.വി.ഡി; ഭാരത് സ്റ്റേജുകൾ മാറുേമ്പാൾ കാലാവധിയും മാറും
text_fieldsകുറേക്കാലമായി വാഹന ഉടമകളിൽ തുടരുന്ന ആശയക്കുഴപ്പങ്ങൾക്ക് മറുപടി നൽകി മോേട്ടാർ വാഹന വകുപ്പ്. പൊല്യൂഷൻ സർട്ടിഫിക്കറ്റിെൻറ കാലാവധി സംബന്ധിച്ചായിരുന്നു പ്രധാനമായും സംശയങ്ങൾ ഉയർന്നത്. ചില പൊല്യൂഷൻ സർട്ടിഫിക്കറ്റുകൾക്ക് ആറ് മാസവും ചിലതിന് ഒരുവർഷവും കാലാവധി നൽകുന്നത് എന്താണെന്നായിരുന്നു ജനങ്ങളുടെ സംശയം.
ഭാരത് സ്റ്റേജിലുള്ള വ്യത്യാസമാണ് സർട്ടിഫിക്കറ്റിെൻറ കാലാവധി നിർണയിക്കുന്നതെന്ന് എം.വി.ഡി അധികൃതർ പറയുന്നു. ഭാരത് സ്റ്റേജ് രണ്ട് മൂന്ന് വാഹനങ്ങൾക്ക് ആറ് മാസവും നാല് ആറ് വാഹനങ്ങൾക്ക് ഒരു വർഷവുമാണ് സർട്ടിഫിക്കറ്റ് കാലാവധി. വാഹനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് ഒരുവർഷംവരെ പൊല്യുഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
വൈദ്യുത വാഹനങ്ങൾക്ക് ഒരിക്കലും സർട്ടിഫിക്കറ്റ് എടുക്കേണ്ടതില്ലെന്നും എം.വി.ഡി അധികൃതർ ചൂണ്ടിക്കാട്ടുന്നു. സർട്ടിഫിക്കറ്റിന് ഇൗടാക്കേണ്ട നിരക്കുകൾ സംബന്ധിച്ചും വിശദീകരണം നൽകിയിട്ടുണ്ട്. ഇൗ വിഷയത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരണവും നൽകിയിട്ടുണ്ട്. പോസ്റ്റിെൻറ പൂർണരൂപം.
Pollution Under Control Certificate (PUCC)
സർട്ടിഫിക്കറ്റുകളുടെ കാലാവധിയെ സംബന്ധിച്ചും നിരക്കുകളെ സംബന്ധിച്ചും പൊതുജനങ്ങളിൽ നിന്നും നിരവധി സംശയങ്ങൾ ലഭിച്ചിരുന്നു. പല വാഹനങ്ങൾക്കും പല കാലാവധി നൽകുന്നത് എന്തുകൊണ്ടാണെന്നും നിരക്കുകൾ എത്രയാണെന്നുമായിരുന്നു പ്രധാന സംശയങ്ങൾ.അത്തരം സംശയങ്ങളുടെ നിവാരണത്തിന് ഈ പോസ്റ്റ് പ്രയോജനപ്പെടുമെന്ന് കരുതുന്നു.
സർക്കാർ നിയോഗിച്ച സാങ്കേതിക കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം പുക പരിശോധനാ സർട്ടിഫിക്കറ്റ് (PUCC) ലഭിക്കുന്നതിന് നൽകേണ്ടതായ 14/11/2019 മുതൽ പ്രാബല്യത്തിലുള്ള നിരക്കുകൾ
ടു വീലർ - 80 രൂപ
ത്രീ വീലർ - 80 രൂപ (പെട്രോൾ), 90 രൂപ (ഡീസൽ )
ലൈറ്റ് വെഹിക്കിൾ - 100 രൂപ (പെട്രോൾ), 110 രൂപ (ഡീസൽ)
ഹെവി വെഹിക്കിൾ - 150 രൂപ
PUC സർട്ടിഫിക്കറ്റിെൻറ സാധുത കാലവധി
BS II & III വാഹനങ്ങൾ - 6 മാസം
BS IV & VI വാഹനങ്ങൾ - 1 വർഷം
ഏത് വാഹനത്തിനും registration date മുതൽ ഒരു വർഷം വരെ PUCC ആവശ്യമില്ല - ഒരു വർഷത്തിനു ശേഷം നിശ്ചിത ഇടവേളകളിൽ PUCC എടുക്കേണ്ടതാണ്.
Electric വാഹനങ്ങൾക്ക് PUCC ബാധകമല്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.