പുക പരിശോധന: പ്രചാരണം വസ്തുതവിരുദ്ധമെന്ന് മോേട്ടാർ വാഹന വകുപ്പ്
text_fieldsതിരുവനന്തപുരം: പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം കിട്ടില്ലെന്ന പ്രചാരണം വസ്തുതവിരുദ്ധമെന്ന് മോേട്ടാർ വാഹന വകുപ്പ്. ആഗസ്റ്റ് 20 മുതൽ ഇൻഷുറൻസ് ക്ലയിം ലഭിക്കാൻ പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നത്. മലിനീകരണവുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ (െഎ.ആർ.ഡി.എ.െഎ) സർക്കുലർ തെറ്റായി വ്യാഖ്യാനിച്ചാണ് പ്രചാരണം. എന്നാൽ, ഇത്തരമൊരു നിർദേശം മോേട്ടാർ വാഹനവകുപ്പിന് ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് പോളിസി നൽകുന്ന സമയത്ത് കാലാവധിയുള്ള പൊലൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടാകണമെന്നത് കൃത്യമായി ഉറപ്പുവരുത്തണമെന്ന് െഎ.ആർ.ഡി.എ.െഎ നിഷ്കർഷിച്ചിരുന്നു. മിക്ക കമ്പനികളും വീഴ്ചവരുത്തിയതിനെ തുടർന്ന് െഎ.ആർ.ഡി.എ.െഎ ആഗസ്റ്റ് 20ന് ആവർത്തിച്ചിറക്കിയ സർക്കുലറാണ് സമൂഹമാധ്യമങ്ങളിൽ കറങ്ങുന്നത്.
2018 ജൂലൈ ആറിലെ സർക്കുലർ പ്രകാരം കാര്യങ്ങൾ കമ്പനികൾ ഉറപ്പുവരുത്തണമെന്നാണ് ഇതിൽ പറയുന്നത്. ക്ലയിമിെൻറ കാര്യത്തിൽ പ്രത്യേക നിർദേശമൊന്നും നൽകിയിട്ടുമില്ല. ഇതേതുടർന്ന് സമൂഹമാധ്യമങ്ങൾ വഴിയും പ്രചാരണങ്ങൾക്കെതിരെ മോേട്ടാർ വാഹനവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, െക്ലയിമുമായി ബന്ധമില്ലെങ്കിലും സമയബന്ധിതമായി പുക പരിശോധന നടത്തി സർട്ടിഫിക്കറ്റ് സൂക്ഷിക്കൽ നിയമപരമായി നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിലവിലെ നിയമപ്രകാരം ബി.എസ് 4 വാഹനങ്ങൾക്കും ബി.എസ് 6 വാഹനങ്ങൾക്കും ഒരുവർഷ കാലാവധിയുള്ള പൊലൂഷൻ സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.