വിൽപനയില്ല; ഹാർലി ഡേവിഡ്സൺ ഇന്ത്യ വിടുന്നു
text_fieldsന്യൂഡൽഹി: അമേരിക്കൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹാർലി ഡേവിഡ്സൺ ഇന്ത്യ വിടുന്നു. വിൽപനയിൽ കുറവുണ്ടാവുകയും ഭാവിയിൽ ഇത് മെച്ചപ്പെടാനുള്ള സാധ്യതയിലാതാകുകയും ചെയ്തതോടെയാണ് കമ്പനിയുടെ പിൻമാറ്റമെന്നാണ് സൂചന.
ഹരിയാനയിലെ ബാവലിലെ ഹാർലിഡേവിഡ്സൺ പ്ലാൻറ് ഔട്ട്സോഴ്സ് ചെയ്യുന്നതിനായി കമ്പനി ചർച്ചകൾ ആരംഭിച്ചുവെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. കമ്പനിക്ക് വിൽപന കൂടുതലുള്ള 50 വിപണികളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2,500 ബൈക്കുകളാണ് ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ വിറ്റത്.
നിരത്തിലുള്ള ബൈക്കുകളുടെ സർവീസിനുള്ള സംവിധാനം തുടരുമെന്ന് റിപ്പോർട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് പ്രതികരിക്കാൻ ഹാർലിഡേവിഡ്സൺ ഇതുവരെ തയാറായിട്ടില്ല.
2018ൽ 3,413 ബൈക്കുകൾ വിൽക്കാൻ ഹാർലിഡേവിഡ്സണ് സാധിച്ചുവെങ്കിലും 2019ൽ വിൽപന 2,676 യൂണിറ്റുകളായി കുറഞ്ഞിരുന്നു. ഹാർലി ഡേവിഡ്സണിെൻറ 750 സി.സിയിൽ താഴെയുള്ള ബൈക്കുകളാണ് ഇന്ത്യയിൽ കൂടുതലായി വിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.