10 ലക്ഷം കയേനുകൾ നിരത്തിൽ; പോർഷേക്കിത് അഭിമാന കാലം
text_fields2002 ലാണ് കയേൻ എസ്.യു.വി പോർഷെ ആദ്യമായി അവതരിപ്പിച്ചത്. 18 വർഷം പിന്നിട്ട് 2020ലെത്തുേമ്പാൾ 10 ലക്ഷം കയേനുകൾ നിരത്തിലെത്തിയിരിക്കുന്നു. ആഘോഷത്തിെൻറ ഭാഗമായി തങ്ങളുടെ സ്ലൊവാക്യൻ പ്ലാൻറിൽ കാർമൈൻ റെഡ് നിറത്തിലുള്ള കയേൻ നിർമിച്ചിരിക്കുകയാണ് പോർഷെ. ജർമനിയിലെ ഒരു ഉപഭോക്താവിനാണ് വാഹനം കൈമാറിയത്. 18 വർഷങ്ങൾക്ക് മുമ്പ് പാരീസ് മോട്ടോർഷോയിലാണ് കയേൻ ആദ്യമായി അവതരിപ്പിച്ചത്. ഇതുവരെ മൂന്ന് തലമുറ വാഹനങ്ങൾ നിരത്തിലെത്തി.
ഏറ്റവും പുതിയ തലമുറ 2018 ൽ ഇന്ത്യൻ വിപണിയിലേക്ക് വന്നു. കയേെൻറ എൻട്രി ലെവൽ വാഹനത്തിെൻറ വില 1.19 കോടി രൂപയാണ്. കയേൻ, കയേൻ ഇ-ഹൈബ്രിഡ്, കയേൻ ടർബോ എന്നിങ്ങനെ മൂന്ന് വേരിയൻറുകളിൽ വാഹനം നിലവിലുണ്ട്. ഓഡി നിർമിത 3.0 ലിറ്റർ വി -6 ടർബോ ഉൾപ്പെടെയുള്ള എൻജിൻ ഓപ്ഷനുകളിലാണ് ഇൻറർനാഷണൽ സ്‌പെക് മോഡൽ വരുന്നത്. ചെറിയ എഞ്ചിൻ എൻട്രി ലെവൽ മോഡലുകൾക്കായി കരുതിവച്ചിരിക്കുന്നു. മിഡ് റേഞ്ച് മോഡലുകൾക്ക് 2.9 ലിറ്റർ വി -6 ടർബോയും നൽകിയിട്ടുണ്ട്.
4.0 ലിറ്റർ വി -8 ടർബോചാർജ്ഡ് എഞ്ചിനാണ് ഉയർന്ന വകഭേദങ്ങൾക്ക്. 2.9 വി -6, 4.0 വി -8 ഓപ്ഷനുകൾ അടിസ്ഥാനമാക്കി രണ്ട് ഹൈബ്രിഡുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 3.0 ലിറ്റർ വി 6 പെട്രോളും 4.0 ലിറ്റർ വി 8 പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഇന്ത്യ-സ്പെക് പോർഷെ കയേൻ വാഗ്ദാനം ചെയ്യുന്നത്. ഓഡി എഞ്ചിനീയറിംഗ് എംഎൽബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിലവിലെ തലമുറ മോഡൽ വരുന്നത്. ലംബോർഗിനി ഉറൂസ്, ബെൻറ്ലെ ബെൻറയ്ഗ എന്നിവയുൾപ്പെടെ നിരവധി ഫോക്സ്വാഗൺ ഗ്രൂപ്പ് എസ്‌യുവികൾ എംഎൽബി പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.