Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightറോ​ഡി​ൽ ബോ​സാ​വാ​ൻ...

റോ​ഡി​ൽ ബോ​സാ​വാ​ൻ പോ​ർ​ഷെ ഹൈ​ബ്രി​ഡ്

text_fields
bookmark_border
Porsche Hybrid
cancel

പോ​ർ​ഷെ 911, ഇ​ത് കേ​ൾ​ക്കു​മ്പോ​ഴേ ഏ​തൊ​രു വാ​ഹ​ന പ്രേ​മി​യു​ടെ​യും മ​ന​സ്സി​ൽ ലോ​ക​ത്തെ ഏ​റ്റ​വും സ്പോ​ർ​ടി ലു​ക്കു​ഉ​ള്ള ഈ ​വാ​ഹ​ന​ത്തി​ന്‍റെ വി​വി​ധ വ​ർ​ണ്ണ​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ഓ​ടി​യെ​ത്തും. ഇ​ത്ര​യും ഐ​കോ​ണി​ക്കാ​യ ഒ​രു വാ​ഹ​നം മ​റ്റൊ​ന്നു​ണ്ടോ എ​ന്ന​ത് സം​ശ​യ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ 911നെ ​കു​റി​ച്ച് കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്കേ​ണ്ട​തി​ല്ല​താ​നും. പോ​ർ​ഷെ ഇ​പ്പോ​ഴി​താ കാ​ര്യ​മാ​യ ന​വീ​ക​ര​ണ​ങ്ങ​ളോ​ടെ ഒ​രു പു​തി​യ വ​ക​ഭേ​ദ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്നു ലോ​ക​ത്തി​ലെ ത​ന്നെ ആ​ദ്യ സ്ട്രീ​റ്റ് ലീ​ഗ​ൽ ഹൈ​ബ്രി​ഡ് ലൈ​റ്റ് വെ​യ്റ്റ് മോ​ഡ​ൽ, 911 ക​രേ​ര ജി.​ടി.​എ​സ്. 312 km/h ടോ​പ്പ് സ്പീ​ഡ് പെ​ർ​ഫോം ചെ​യ്യു​ന്ന ഈ ​മോ​ഡ​ലി​ന്​ പൂ​ജ്യ​ത്തി​ൽ​നി​ന്ന് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത കൈ​വ​രി​ക്കാ​ൻ വെ​റും മൂ​ന്ന്​ സെ​ക്ക​ന്‍റും മ​തി. മു​ൻ മോ​ഡ​ലു​ക​ളി​ൽ​നി​ന്ന് ചെ​റു​താ​യി മോ​ഡി​ഫൈ ചെ​യ്ത 3.6 ലി​റ്റ​ർ ട്വി​ൻ-​ട​ർ​ബോ ബോ​ക്സ​ർ എ​ൻ​ജി​നാ​ണ് പോ​ർ​ഷെ ഇ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ന​വീ​ക​രി​ച്ച ഡി​സൈ​ൻ, കാ​ര്യ​ക്ഷ​മ​മാ​യ ഏ​റോ ഡൈ​നാ​മി​ക്സ്, റെ​ഫ്രെ​ഷെ​ഡ് ഇ​ൻ​റ്റീ​രി​യ​ർ, എ​ക്സ്പാ​ൻ​ഡെ​ഡ് ക​ണ​ക്ടി​വി​റ്റി എ​ന്നി​വ​യും 911 ക​രേ​ര ജി.​ടി.​എ​സി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

പ​വ​ർ​ട്രെ​യി​നി​ൽ പു​തു​താ​യി വി​ക​സി​പ്പി​ച്ച 8 സ്പീ​ഡ് ഡ്യു​വ​ൽ-​ക്ല​ച്ച് ട്രാ​ൻ​സ്മി​ഷ​നി​ല്‍ ഒ​രു പെ​ർ​മ​ന​ന്‍റ്​ മാ​ഗ്ന​റ്റ് സി​ങ്ക്രോ​ണ​സ് മോ​ട്ടോ​ർ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ഈ ​മോ​ട്ടോ​ർ ബോ​ക്സ​ർ എ​ൻ​ജി​നി​ലേ​ക്ക് 150 എ​ൻ.​എം വ​രെ ഡ്രൈ​വ് ടോ​ർ​ക്ക് ന​ൽ​കു​ക​യും 40 കി​ലോ​വാ​ട്ട് വ​രെ പ​വ​ർ ബൂ​സ്റ്റ് ന​ൽ​കു​ക​യും ചെ​യ്യു​ന്നു. പോ​ർ​ഷെ ഈ ​ഇ​ല​ക്ട്രി​ക് മോ​ട്ടോ​ർ​സ് ഒ​രു ഉ​യ​ർ​ന്ന-​വോ​ൾ​ട്ടേ​ജ് ബാ​റ്റ​റി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. പൊ​രു​ത്ത​പ്പെ​ടു​ത്താ​വു​ന്ന​തും ഭാ​രം കു​റ​ഞ്ഞ​തു​മാ​യ, 1.9 കെ.​ഡ​ബ്ല്യൂ.​എ​ച്ച്​ വ​രെ ഊ​ർ​ജ്ജം സം​ഭ​രി​ക്കു​ന്ന​തും 400 വാ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​ണ് ഈ ​ബാ​റ്റ​റി സി​സ്റ്റം. T-ഹൈ​ബ്രി​ഡ്​ ഡ്രൈ​വി​ന്‍റെ ഹൃ​ദ​യ​ഭാ​ഗം പു​തി​യ 3.6-ലി​റ്റ​ർ ബോ​ക്സ​ർ എ​ൻ​ജി​ൻ ആ​ണ്. ഇ​ല​ക്ട്രി​ക്ക​ൽ സ​ഹാ​യം ഇ​ല്ലാ​തെ​യും 357 കെ.​ഡ​ബ്ല്യൂ (485 പി.​എ​സ്) പ​വ​റും 570 എ​ൻ.​എം ടോ​ർ​ക്ക് ന​ൽ​കാ​ൻ ഇ​തി​ന് ശേ​ഷി​യു​ണ്ട്.


കൂ​ടു​ത​ൽ സ​മ​ഗ്ര​മാ​യി പ​രി​ഷ്ക്ക​രി​ച്ച സ​സ്പെ​ൻ​ഷ​ൻ സി​സ്റ്റ​ത്തി​ലൂ​ടെ ഉ​യ​ർ​ന്ന വേ​ഗ​ത​യി​ൽ സ്ഥി​ര​ത വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും ടെ​ർ​ണി​ങ് സ​ർ​ക്കി​ൾ കു​റ​ക്കു​ന്ന​തി​നും പു​തു​താ​യി സ്റ്റാ​ൻ​ഡേ​ർ​ഡ് റി​യ​ർ ആ​ക്സി​ൽ ആ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പു​തി​യ 911-ൽ ​ഏ​ഴ് വീ​ൽ ഡി​സൈ​ൻ ആ​ണ് ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക് തി​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​ത്. കൂ​ടാ​തെ 21 ഇ​ഞ്ച് വീ​ൽ പി​ന്നി​ലും 20 ഇ​ഞ്ച് വീ​ൽ പു​റ​കി​ലും ഉ​ൾ​പ്പെ​ടു​ത്തി ട്രാ​ക്ഷ​ൻ, ഡൈ​നാ​മി​ക്സ് മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഏ​റോ​ഡൈ​ന​മി​ക​സി​നും പേ​ർ​ഫോ​മ​ന​സി​നും കൂ​ടു​ത​ൽ ഊ​ന്ന​ൽ കൊ​ടു​ത്താ​ണ് ഈ ​മോ​ഡ​ലി​ന്‍റെ എ​ക്​​സ​റ്റീ​റി​യ​ർ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. ന്യൂ ​മോ​ഡ​ൽ-​സ്പെ​സി​ഫി​ക് ബം​ബ​റു​ക​ൾ, ഇ​ൻ​റി​ഗ്രേ​റ്റ​ഡ് ലൈ​റ്റ് ഫം​ഗ്ഷ​നു​ക​ളു​ള്ള സ്റ്റാ​ൻ​ഡേ​ർ​ഡ് മാ​ട്രി​ക്സ് എ​ൽ.​ഇ.​ഡി ഹെ​ഡ്‌​ലൈ​റ്റ്, അ​ടാ​പ്ടീ​വ് ഫ്ര​ന്‍റ്​ ഡി​ഫ്യൂ​സ​ർ എ​ന്നി​വ​യു​ടെ കൂ​ടി ചേ​ര​ലോ​ടെ കാ​ഴ്ച്ച​യി​ലും കാ​ര്യ​ക്ഷ​മ​ത​യി​ലും 911 ക​രേ​ര ജി.​ഡി.​എ​സ്​ മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു. പു​ന​ർ​രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പു​റ​കു വ​ശ​ത്തി​ൽ വേ​റി​ട്ട് നി​ല്ക്കു​ന്ന ആ​ർ​ക്കും പോ​ർ​ഷെ ലോ​ഗോ​യും അ​ട​ങ്ങി​യ ഒ​രു ലൈ​റ്റ് സ്ട്രി​പ്പ് കാ​ണാം. റീ ​ഡി​സൈ​ൻ ചെ​യ്ത റി​യ​ർ ഗ്രി​ൽ, നി​ർ​ദ്ദി​ഷ്ട മോ​ഡ​ലി​ലു​ള്ള എ​ക്‌​സ്‌​ഹോ​സ്റ്റ് സി​സ്റ്റ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ച് കൊ​ണ്ട് പോ​ർ​ഹെ ഈ ​വാ​ഹ​ന​ത്തെ കൂ​ടു​ത​ൽ ഭം​ഗി​യു​ള്ള​താ​ക്കി​യി​ട്ടു​ണ്ട് . ഒ​രു ഓ​പ്ഷ​ണ​ൽ എ​യ്റോ കി​റ്റ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ്ര​ക​ട​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക​യും, ലി​ഫ്റ്റ് കു​റ​യ്ക്കു​ക​യും ഗ്രി​പ്പ് മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. ഉ​ള്ളി​ൽ, 911 ന്‍റെ കോ​ക്ക്പി​റ്റ് പ​ര​മ്പ​രാ​ഗ​ത രീ​തി​യും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും സം​യോ​ജി​പ്പി​ച്ചു രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​താ​ണ്. പു​തി​യ 911 സ്റ്റാ​ൻ​ഡേ​ർ​ഡാ​യി 2 സീ​റ്റ​ർ ആ​യി​ട്ടാ​ണ് വ​രു​ന്ന​ത്.​എ​ന്നാ​ൽ 2+2 സീ​റ്റ് കോ​ൺ​ഫി​ഗ​റേ​ഷ​നും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Auto NewsU.A. E NewsPorsche Hybrid
News Summary - Porsche Hybrid
Next Story