ലോകത്തിലെ ഏറ്റവും നീണ്ട ഡ്രിഫ്റ്റിങ്; റെക്കോർഡിട്ട് പോർഷെ ടൈകാൻ
text_fieldsലോകത്തിൽ ഏറ്റവും കൂടുതൽ സമയം നീണ്ടുനിന്ന ഡ്രിഫ്റ്റിങ് (വാഹനം തെന്നി നീങ്ങൽ) എന്ന റെക്കോർഡ് ഇനി പോർഷെ ടൈകാന് സ്വന്തം. വൈദ്യുത വാഹനങ്ങളുടെ കാര്യത്തിലാണ് ടൈകാൻ പുതിയ നാഴികക്കല്ല് പിന്നിട്ടത്. ജർമ്മനിയിലെ ഹോക്കെനേം റേസ് സർക്യൂട്ടിലെ പോർഷെ എക്സ്പീരിയൻസ് സെൻററിലാണ് റെക്കോർഡ് പ്രകടനം നടന്നത്. വൃത്താകൃതിയിലുള്ള 'വെറ്റ് സർക്കിൾ' സ്‌കിഡ് പാനിലാണ് ശ്രമം നടന്നത്. ഗിന്നസ് പ്രതിനിധികളും പ്രകടനം വിലയിരുത്താനെത്തിയിരുന്നു. ഒരു ഇലക്ട്രിക് കാറിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രിഫ്റ്റ് നടത്താൽ ടൈകാനായി. 42.171 കിലോമീറ്റർ ദൂരം ടൈകാൻ നനഞ്ഞ പ്രതലത്തിലൂടെ ഡ്രിഫ്റ്റ് ചെയ്ത് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.
പോർഷെ എക്സ്പീരിയൻസ് സെൻററിെൻറ ചീഫ് ഇൻസ്ട്രക്ടർ ഡെന്നിസ് റെറ്റെറയാണ് വാഹനം ഒാടിച്ചത്. ടൈകാൻ ആർഡബ്ല്യുഡി മോഡലാണ് പ്രകടനത്തിന് ഉപയോഗിച്ചത്. ഈ മോഡൽ നിലവിൽ ചൈനയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. 'സ്റ്റിയറിംഗ് ഉപയോഗിച്ച് ഡ്രിഫ്റ്റ് നിയന്ത്രിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇത് ആക്സിലറേറ്റർ പെഡൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ കാര്യക്ഷമമാണ്. ഒപ്പം സ്പിന്നിംഗ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു'-പ്രകടനശേഷം റെറ്റെറ പറഞ്ഞു. 55 മിനിറ്റും 210 ലാപുകളും പിന്നിടുന്നതായിരുന്നു റെക്കോർഡ് പ്രകടനം.
പോർഷെയുടെ ആദ്യ ഇ.വിയാണ് ടൈകാൻ. കോവിഡ് മൂലം ടൈകാെൻറ ലോഞ്ചിങ് കമ്പനി മാറ്റിവച്ചിരിക്കുകയാണ്. ഈ വർഷാവസാനത്തോടെ ഇന്ത്യയിലേക്ക് വാഹനം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. റിയർ-വീൽ-ഡ്രൈവ് പതിപ്പ് ഇന്ത്യയിലേക്ക് വരുമോ എന്നതിനെക്കുറിച്ച് നിലവിൽ സൂചനയൊന്നുമില്ല. 625 എച്ച്പി ടർബോയും 760 എച്ച്പി ടർബോ എസും വാഹനം വാഗ്ദാനം ചെയ്യുന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.