പവറിങ് ഫ്യുച്ചര്‍ 2023: കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹന പ്രദര്‍ശനമൊരുക്കി ഗോ ഇ.സി ഓട്ടോടെക്
text_fieldsകൊച്ചി: കേരളത്തിലെ ഇലക്ട്രിക് വാഹന ചാര്‍ജിങ് ശൃംഖലാ സംരംഭമായ ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ്, നിക്ഷേപകരുടെ സംഗമവും ഇലക്ട്രിക്ക് വാഹന പ്രദര്‍ശനവും സംഘടിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇലക്ട്രിക്ക് വാഹനരംഗത്തെ ഭാവി സാധ്യതകള്‍ അവതരിപ്പിക്കുന്നതിനായി ഇത്രയും വലിയൊരു പരിപാടി നടക്കുന്നത്. കേരളത്തില്‍ സുസ്ഥിരവാഹനഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗോ ഇ.സി യുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയില്‍ ഇന്ന് ലഭ്യമായ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകളും ചാര്‍ജറുകളുമാണ് പവറിങ് ഫ്യുച്ചര്‍ 2023 പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചത്.
തുടങ്ങിയിട്ട് വെറും രണ്ട് വര്‍ഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും കേരളത്തിലെ ഇലക്ട്രിക്ക് ചാര്‍ജിങ് ശ്രിംഖല വിപുലീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വലിയ പങ്കുവഹിച്ച സംരംഭമാണ് ഗോ ഇ.സി. ലോകമെമ്പാടും വ്യാപകമാകുന്ന ഇലക്ട്രിക് വാഹനവിപ്ലവത്തില്‍ ഇന്ത്യയിലൊട്ടാകെ സ്ഥാനമുറപ്പിക്കാനാണ് ഗോ ഇ.സി യുടെ ശ്രമമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ പിജി രാംനാഥ് പറഞ്ഞു. കേരളത്തില്‍ ഏറ്റവുമധികം ഫ്രാഞ്ചൈസികളുള്ള ഇലക്ട്രിക് വാഹന ചാര്‍ജിങ് നെറ്റ്വര്‍ക്കാണ് ഗോ ഇ.സി. കേരളത്തില്‍ സ്വകാര്യമേഖലയില്‍ ഏറ്റവുമധികം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്വന്തമായുള്ളതും ഗോ ഇ.സിക്കാണ്.
ഇലക്ട്രിക് വാഹനരംഗത്തെ ഭാവിയെക്കുറിച്ച് നടത്തിയ വിശദമായ പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍ പങ്കെടുത്തു. മെര്‍സീഡീസ് ബെന്‍സ് കോസ്റ്റല്‍ സ്റ്റാര്‍ എംഡി തോമസ് അലക്സ്, ഓട്ടോമൊബൈൽ ജേര്‍ണലിസ്റ്റ് ബൈജു എന്‍ നായര്‍, നുമോസിറ്റി സഹസ്ഥാപകനും സിഇഒയുമായ രവികിരണ്‍ അണ്ണസ്വാമി, ഡെല്‍റ്റയുടെ ഡയറക്ടര്‍ ഓഫ് സെയില്‍സ് നിഖില്‍ ഗുപ്ത, ബ്രൈറ്റ്ബ്ലൂ സഹസ്ഥാപകനും സിഇഒയുമായ യാഷ് ചിതലിയ, ആര്‍ഇഇഎസിന്റെ ചീഫ് എന്‍ജിനിയര്‍ പ്രസാദ് വിഎന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പിജി രാംനാഥ് ആണ് ചര്‍ച്ച നയിച്ചത്.
പ്രമുഖ നിക്ഷേപകരും ഇലക്ട്രിക് വാഹനങ്ങളോട് കമ്പമുള്ള നിരവധി വ്യക്തികളും ഇന്‍ഫ്‌ലുവന്‍സര്‍മാരും ഫ്രാഞ്ചൈസി ഉടമകളും ഉള്‍പ്പെടെ അനവധിയാളുകള്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാഞ്ചൈസികള്‍ക്കും, ഇലെക്ട്രിക് വാഹന ഉപഭോക്താക്കൾക്കും സുസ്ഥിരവാഹനഗതാഗതത്തിന് നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്ത് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.