ടാറ്റ ആൾട്രോസിന് അവിശ്വസനീയ കുതിപ്പ്; 18 ശതമാനം മാർക്കറ്റ് ഷെയർ
text_fieldsപ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഗോൾഡ് സ്റ്റേൻഡേർഡ് സൃഷ്ടിച്ച ടാറ്റ ആൾട്രോസ് വിൽപ്പനയിലും കുതിക്കുന്നു. ഒാഗസ്റ്റിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ 18 ശതമാനം മാർക്കറ്റ് ഷെയറുമായി ആൾട്രോസ് മുന്നാമതാണ്. ഇൗ വിഭാഗത്തിലെ പരമ്പരാഗതക്കാരും അതികായരുമായ മാരുതി ബലേനോയും ഹ്യൂണ്ടായ് എലൈറ്റ് െഎ 20യുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ബലേനൊ ബഹുദൂരം മുന്നിൽ
2020 ഓഗസ്റ്റിൽ ബലേനോയുടെ 10,742 യൂനിറ്റുകൾ മാരുതി വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11,067 വാഹനങ്ങൾ വിറ്റഴിച്ചിരുന്നു. കഴിഞ്ഞ മാസം പതിനായിരം വാഹനങ്ങൾ വിറ്റ ഒരേയൊരു കമ്പനി മാരുതിയാണ്. ഹ്യൂണ്ടായ് എലൈറ്റ് ഐ 20 രണ്ടാം സ്ഥാനത്ത് എത്തി. 7,765 യൂണിറ്റുകളാണ് ഹ്യുണ്ടായ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7,071 യൂണിറ്റുകൾ വിറ്റഴിച്ച എലൈറ്റ് ഐ 20ക്ക് 10 ശതമാനം വളർച്ചയുണ്ട്. പുതിയ തലമുറ ഐ 20 വിപണിയിൽ എത്തുമ്പോൾ വിൽപ്പന ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ ഐ 20 മോഡൽ അടുത്ത മാസം വിപണിയിലെത്തുമെന്നാണ് സൂചന.
ആൾട്രോസിന് കുതിപ്പ്
വിൽപ്പനയിൽ മൂന്നാമതാണെങ്കിലും ടാറ്റ ആൾട്രോസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് ആൾട്രോസ് വിൽപ്പന പട്ടികയിൽ ആദ്യമായി ഇടംപിടിക്കുന്നത്. ഓഗസ്റ്റിൽ 4,951 യൂനിറ്റുകൾ വിറ്റഴിക്കാൻ ടാറ്റക്കായി. പട്ടികയിലെ ആദ്യ മൂന്ന് പേരുകാരിൽ ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു വാഹനമാണ് ആൾട്രോസ്. ബലേനോയും ഐ 20 ഉം പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 1,418 യൂണിറ്റുകൾ വിറ്റ ടൊയോട്ട ഗ്ലാൻസ നാലാം സ്ഥാനത്താണ്. 2019 ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ഗ്ലാൻസ വിലപ്പന 39 ശതമാനം കുറഞ്ഞിട്ടുണ്ട്. പോളോ, ഫ്രീസ്റ്റൈൽ,ജാസ് എന്നീ വാഹനങ്ങളാണ് അവസാനസ്ഥാനങ്ങളിൽ എത്തിയത്.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.