Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Production-spec Skoda Slavia revealed, to launch next year
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightസിയാസിനേക്കാൾ വലുപ്പം,...

സിയാസിനേക്കാൾ വലുപ്പം, സിറ്റിയേക്കാൾ ആഡംബരം; ഇത്​ ചെറിയ കളിയല്ലെന്ന്​ സ്​കോഡ

text_fields
bookmark_border

മധ്യവർഗ സെഡാൻ വിഭാഗത്തിൽ രാജ്യത്ത്​ മൂന്ന്​ നക്ഷത്രങ്ങളാണുള്ളത്​. ഒന്ന്​ ഹോണ്ട സിറ്റി, പക്വതയും ഗ്ലാമറും​ നിലവാരവുമാണ്​ സിറ്റിയുടെ മുഖമുദ്ര. രണ്ടാമൻ മാരുതി സിയാസാണ്​, വലുപ്പവും, പ്രായോഗികതയും സിയാസി​നെ നിർമാതാക്കളുടെ തുറുപ്പുശീട്ടാക്കുന്നു. മൂന്നാമൻ ഹ്യൂണ്ടായ്​ വെർന, യുവത്വവും അഴകും വെർനക്ക്​ സ്വന്തം. ഇൗ അതികായർക്കിടയിലേക്ക്​ പുതിയൊരു സെഡാൻ അവതരിപ്പിക്കു​േമ്പാൾ വലിയ ആലോചനകൾ നടത്തേണ്ടതുണ്ടെന്നത്​ നിസ്​തർക്കമാണ്​. ഇവിടെയാണ്​ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സ്​കോഡ സ്ലാവിയ പ്രസക്​തമാകുന്നത്​. സ്ലാവിയ വിപണിപിടിക്കണമെങ്കിൽ എതിരാളികളെ ഒരുപടിയെങ്കിലും മറികടക്കുന്ന മികവുകൾ ആവശ്യമുണ്ട്​. അങ്ങിനെയുണ്ടോ എന്ന്​ നമ്മുക്കൊന്ന്​ പരിശോധിക്കാം.

സിയാസിനേക്കാൾ വലുത്​

റാപ്പിഡ് എന്ന ബ്രാൻഡിനെ മുന്നോട്ടുകൊണ്ടുപോകലല്ല സ്ലാവിയയിലൂടെ സ്​കോഡ ലക്ഷ്യമിടുന്നത്​. പകരം ഇന്ത്യൻ വിപണിയിൽ പുതിയ മിഡ്​സൈസ്​ സെഡാനെ അവതരിപ്പിക്കുകയാണ്​ കമ്പനി. സിറ്റി, സിയാസ്, വെർന എന്നിവർക്ക്​ ചേർന്ന എതിരാളിയാകാൻ വലുതും മികച്ചതുമായ സജ്ജീകരണങ്ങളാണ്​ സ്ലാവിയയിൽ ഉള്ളത്​. നീളം, വീതി, ഉയരം, വീൽബേസ്​ എന്നിവയിലെല്ലാം സ്ലാവിയ നേരിട്ടുള്ള എതിരാളിയായ സിയാസിനേക്കാൾ മുന്നിലാണ് (ചാർട്ട്​ പരിശോധിക്കുക)​.


521 ലിറ്ററുമായി ബൂട്ട്​ സ്​പെയ്​സിലും സ്ലാവിയ മധ്യനിര സെഡാനുകളിൽ ഏറ്റവും മുന്നിലാണ്​. പണ്ട്​ സണ്ണിക്കായി നിസാൻ അവതരിപ്പിച്ച പരസ്യവാചകമായ 'ഇത്​ വെറും കാറല്ല, ഇതാണ്​ കാാാർ'എന്നതാണ്​ സ്ലാവിയക്കും ചേരുക. ഇന്ത്യയ്‌ക്കുവേണ്ടി നിർമ്മിച്ച എം.ക്യൂ.ബി എ 0 ഇൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്ലാവിയ നിർമിച്ചിരിക്കുന്നത്​. കുഷക്​, ടൈഗൂൺ എന്നിവയിലും ഇതോ പ്ലാറ്റ്​ഫോം ത​െന്നയാണ്​ ഉപയോഗിച്ചിരിക്കുന്നത്​. സ്ലാവിയയ്ക്ക് 1.0-ലിറ്റർ, 1.5-ലിറ്റർ ടി.എസ്​.​െഎ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസത്തോടെ വാഹനം ലോഞ്ച് ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.വരാനിരിക്കുന്ന ഫോക്​സ്​വാഗൻ വിർച്ചസ്​ സെഡാൻ സ്ലാവിയയുടെ ഇരട്ടസഹോദരൻ ആയിരിക്കും.


അഴകളവുകൾ

മറ്റ് സ്‌കോഡ കാറുകളിൽ കാണുന്നതുപോലെ മെലിഞ്ഞ ഹെഡ്‌ലാമ്പുകളും മൂർച്ചയുള്ള ബോഡി ലൈനുകളുമുള്ള ഫാമിലി ഡിസൈനാണ്​ വാഹനത്തിന്​. അൽപ്പം തടിച്ച്​ സിയാസിനോട്​ സാമ്യമുള്ള വാഹനമാണിത്​. ഫ്ലോട്ടിങ്​ സെൻട്രൽ ടച്ച്‌സ്‌ക്രീനും രണ്ട് സ്‌പോക്​ സ്റ്റിയറിങ്​ വീലും ഉള്ള പുതിയ കുഷാക്കിന് അനുസൃതമായാണ്​ ഇൻറീരിയർ ഡിസൈൻ. അളവുകളിലേക്ക് വരുമ്പോൾ, പുതിയ സ്ലാവിയയ്ക്ക് 4,541 എംഎം നീളവും 1,752 എംഎം വീതിയും 1,487 എംഎം ഉയരവും ഉണ്ടാകും. റാപ്പിഡുമായി താരതമ്യപ്പെടുത്തിയാൽ, പുതിയ സ്ലാവിയയ്ക്ക് 128 എംഎം നീളവും 53 എംഎം വീതിയും 21 എംഎം ഉയരവും കൂടുതലുണ്ട്​. വീൽബേസും റാപ്പിഡിനേക്കാൾ 99 എംഎം വർധിച്ചു. 2,651 എംഎം വീൽബേസ് മാരുതി സിയാസിന് സമാനമാണ്.വീൽബേസ് ലെഗ്റൂമായും അധിക വീതി ക്യാബിൻ സ്​പേസായും അനുഭവപ്പെടും.


എഞ്ചിൻ

സ്​കോഡയിൽ പരിചിതമായ ടർബോ-പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ചാണ് വാഹനം പ്രവർത്തിക്കുന്നത്. കുഷകിലെ എം.ക്യു.ബി എ സിറോ ഇൻപ്ലാറ്റ്‌ഫോമിനുപുറമെ, ടി.എസ്​.​െഎ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും സ്ലാവിയയിൽ അവതരിപ്പിക്കും. ആദ്യത്തേത് 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ TSI പെട്രോൾ എഞ്ചിനാണ് (EA211 കുടുംബത്തിൽ നിന്നുള്ളത്). ഇൗ എഞ്ചിൻ 115hp കരുത്ത്​ സൃഷ്​ടിക്കും. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്​ കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്​സാണ്​. 150 എച്ച്‌പി കരുത്തും ആരോഗ്യകരമായ 250 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ ടിഎസ്‌ഐ മോട്ടോർ ആയിരിക്കും വലിയ എഞ്ചിൻ ഓപ്ഷൻ. ഇൗ ​േമാഡൽ ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരും (എതിരാളികളുമായുള്ള എഞ്ചിൻ താരതമ്യത്തിന്​ ചാർട്ട്​ കാണുക).


മികച്ച ഫീച്ചറുകളും സുരക്ഷയും

കുഷകിനെ അപേക്ഷിച്ച് സ്ലാവിയയ്ക്ക് പുതിയ സസ്പെൻഷൻ സജ്ജീകരണം ലഭിക്കും. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കണക്‌റ്റഡ് കാർ ടെക്, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആറ് സ്പീക്കറുകളുള്ള ഹൈ-സ്പെക്ക് ഓഡിയോ സിസ്റ്റം, സബ്-വൂഫർ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ വൈപ്പറുകൾ എന്നിങ്ങനെ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും വാഹനം. ആറ് എയർബാഗുകൾ, മൾട്ടി-കൊളിഷൻ ബ്രേക്ക്, ക്രൂസ് കൺട്രോൾ, റിയർ പാർക്കിങ്​ ക്യാമറ എന്നിവ സുരക്ഷക്കായി നൽകിയിട്ടുണ്ട്​. അപകടമുണ്ടായാൽ കാൽനടയാത്രക്കാർക്ക് കൂടുതൽ സംരക്ഷണം നൽകുമെന്നും സൈഡ് പോൾ, പിൻ ആഘാതങ്ങൾ എന്നിവ മികച്ചതായിരിക്കുമെന്നും സ്​കോഡ അവകാശപ്പെടുന്നു.


വില

റാപ്പിഡിന്റെ നിലവിലെ വില 7.79 ലക്ഷം മുതൽ 13.29 ലക്ഷം വരെയാണ്. സ്ലാവിയയ്ക്ക് ഏകദേശം 11 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വില വരാനാണ് സാധ്യത. സ്ലാവിയക്ക്​ ഫോക്‌സ്‌വാഗൺ ബാഡ്​ജ്​ ഉള്ള ഒരു സഹോദരനും ഉണ്ടായിരിക്കും. സ്‌കോഡ കുഷാകിന്​, ഫോക്‌സ്‌വാഗൺ ടൈഗൺ പോലെയായിരിക്കും ഇത്​. വിർച്ചസ് എന്ന്​ പേരിട്ടിരിക്കുന്ന​ ഇൗ സെഡാൻ, അതിന്റെ മെക്കാനിക്കലുകളിലും ചില ബോഡി പാനലുകളും സ്ലാവിയയുമായി പങ്കിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SkodasedanrevealedSlavia
News Summary - Production-spec Skoda Slavia revealed, to launch next year
Next Story