Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജാവ വാക്ക്​പാലിച്ചു;...

ജാവ വാക്ക്​പാലിച്ചു; 'റിയൽ ലൈഫ്​ ഹീറോ' മയൂർ ഷെൽ​െക്കക്ക്​​ ബൈക്ക്​ സമ്മാനിച്ചു ​

text_fields
bookmark_border
Railways Hero Mayur Shelke Who Saved A 6-Year
cancel

ന്യൂഡൽഹി: റെയിൽവേ പ്ലാറ്റ്​ഫോമിൽ വീണ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ റെയിൽവെ ജീവനക്കാരനായ മയൂർ ശഖറാം ഷെൽക്കെക്ക്​ ജാവയുടെ ആദരം. നേരത്തേ പ്രഖ്യാപിച്ചിരുന്ന​പോലെ ജാവ ബൈക്ക്​ മയൂർ ഷെൽക്കെക്ക്​​ സമ്മാനമായി നൽകി. ജാവ ഇക്കാര്യം ഔദ്യോഗികമായി പങ്കുവച്ചിട്ടുണ്ട്​. ബൈക്ക്​ ഏറ്റുവാങ്ങിയ ഷെൽ​െക്കയുടെ ചിത്രവും ജാവമോ​ട്ടോർസൈക്കിൾസ്​ എന്ന ട്വിറ്റർ ഹാൻഡിലിൽ നൽകിയിട്ടുണ്ട്​. ജാവ ഹീറോസ് സംരംഭത്തിൽ ഉൾപ്പെടുത്തിയാണ്​ മയൂർ ഷെൽക്കക്ക് പുതിയ ജാവ 42 നൽകിയത്​.


മുംബൈയ്ക്കടുത്തുള്ള വംഗാനി റെയിൽ‌വേ സ്റ്റേഷനിൽ പോയിന്‍റ്​സ്​മാൻ‌ ആയി ജോലിചെയ്യുന്നയാളാണ്​ മയൂർ ഷെൽ‌ക്കെ. ഇവിടെവച്ചുണ്ടായ ഒരു സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെയാണ്​ മയൂറിന്​ ജാവ സമ്മാനം പ്രഖ്യാപിച്ചത്​. റെയിൽവെ പ്ലാറ്റ്​ഫോമിലൂടെ അന്ധയായ അമ്മയും കുട്ടിയും നടന്നു പോകു​ന്നതിനിടെ കുട്ടി കാൽ തെറ്റി ട്രാക്കിലേക്ക്​ വീഴുകയായിരുന്നു. കുതിച്ചു വരുന്ന എക്​സ്​പ്രസ്​ ട്രെയിനിനും അലമുറയിട്ട്​ കരയുന്ന അമ്മക്കും മുന്നിലേക്ക്​ ദൈവദൂതനെപ്പോലെ ഷെൽക്കെ ഓടി വരുകയും ട്രെയിനിന്‍റെ ഏതാനും വാര അകലെ വച്ച്​ കുട്ടിയെ ട്രാക്കിൽ നിന്ന്​ കോരിയെട​ുത്ത്​ പ്ലാറ്റ്​ഫോമിലേക്ക്​ ഇടുകയും ചെയ്​തു. ഷെൽക്കെയും പിന്നീട്​ തിരിച്ചുകയറി രക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ രാജ്യത്തിന്‍റെ റിയൽ ലൈഫ്​ ഹീറോ ആയി മയൂർ ഷെൽക്കെ മാറുകയായിരുന്നു.


നെബുല ബ്ലൂ നിറത്തിൽ സ്വർണ്ണ വരകളോടെ പൂർത്തിയാക്കിയ ജാവ 42വിന്‍റെ ഉയർന്ന വകഭേദമാണ്​ ഷെൽക്കെക്ക്​​ സമ്മാനിച്ചത്​. 293 സിസി സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, ഡി‌എ‌എച്ച്‌സി ബി‌എസ് 6 കംപ്ലയിന്‍റ്​ എഞ്ചിനാണ് ബൈക്കിനുള്ളത്​. 26 ബിഎച്ച്പി കരുത്തും 27 എൻ‌എം ടോർക്കും എഞ്ചിൻ ഉത്​പാദിപ്പിക്കും. ആറ്​ സ്പീഡ് ആണ്​ ഗിയർബോക്സ്​. പിന്നിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഇരട്ട ഷോക്ക് അബ്സോർബറുകളും നൽകിയിട്ടുണ്ട്​. ഫ്ലോട്ടിങ്​ കോലിപ്പർ, എബി‌എസ് അപ്‌ഫ്രണ്ട്, പിന്നിൽ 153 എംഎം ഡ്രം യൂണിറ്റ് എന്നിവയുള്ള 280 എംഎം ഡിസ്കാണ് ബൈക്കിലെ ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത്.


ഷെൽക്കയുടെ ധീരപ്രവർത്തിയിൽ നിരവധി പേരാണ്​ ​അഭിനന്ദനവും സമ്മാനവുമായി എത്തിയത്​. റെയിൽവെ മന്ത്രി പീയുഷ്​​ ഗോയൽ അദ്ദേഹത്തെ ഫോണിൽ വിളിച്ച്​ അഭിനന്ദനമറിയിച്ചിരുന്നു. പുണെക്കടുത്താണ്​ മയൂർ ഷെൽക്കെയുടെ സ്വദേശം. 2016 മാർച്ചിൽ റെയിൽ​െവയിൽ ജോലിയിൽ പ്രവേശിച്ചത്​. ബിരുദധാരിയായ മയൂർ എട്ട്​ മാസത്തോളമായി വംഗാനി സ്​റ്റേഷനിലാണ്​ ജോലി ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayJawa 42mayur shelkeRailways Hero
Next Story