റേഞ്ച് റോവറുകളുടെ രാജാവ്, സ്പോർട് എസ്.വി.ആർ ഇന്ത്യയിൽ; വില 2.19 കോടി
text_fieldsലോകത്തിലെ ഏറ്റവും കരുേത്തറിയ എസ്.യു.വികളിലൊന്ന് എന്ന് വിശേഷണമുള്ള റേഞ്ച്റോവർ സ്പോർട് എസ്.വി.ആർ ഇന്ത്യയിൽ അവതരിപ്പിച്ചു. ലാൻഡ് റോവറിെൻറ സ്പെഷൽ ഒാപ്പറേഷൻ ഡിവിഷൻ നിർമിക്കുന്ന വാഹനത്തിെൻറ വില 2.19 കോടി രൂപയാണ്. ലാൻഡ് റോവറിെൻറ ഏറ്റവും കരുത്തുള്ളതും വേഗതയുള്ളതുമായ എസ്.യു.വിയാണ് സ്പോർട് എസ്.വി.ആർ. അഞ്ച് ലിറ്റർ വി8 പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 575 എച്ച്.പി കരുത്ത് എഞ്ചിൻ ഉത്പാദിപ്പിക്കും. ഒാഡി ആർ.എസ് ക്യു 8, പോർഷെ കയേൻ ടർബോ തുടങ്ങിയ അതികായന്മാരാണ് എതിരാളികൾ.
മാറ്റങ്ങൾ
ബ്രേക്ക് കൂളിങ് മെച്ചപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന വലിയ എയർ ഇൻടേക്കുകളുള്ള ഫ്രണ്ട് ബമ്പറാണ് വാഹനത്തിന്. 2021 എസ്‌വിആറിൽ അലോയ് വീലുകൾക്ക് പുതിയ ഡിസൈനാണുള്ളത്. ടെയിൽഗേറ്റിൽ എസ്‌വിആർ ബാഡ്ജിങും ലഭിക്കും. സുഷിരങ്ങളുള്ള എസ്‌വിആർ പെർഫോമൻസ് ഫ്രണ്ട് സീറ്റുകൾ, ഹെഡ് റെസ്റ്റുകളിൽ എംബോസുചെയ്‌ത എസ്‌വിആർ ലോഗോ, 825 വാട്സ് 19-സ്പീക്കർ മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റം വിത് ഡ്യുവൽ-ചാനൽ സബ്‌വൂഫർ തുടങ്ങിയ പ്രത്യേകതകളുമുണ്ട്.
ലാൻഡ് റോവർ, എസ്വിആറിെൻറ ഷാസിയിൽ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്. അസാധാരണമായ ടേൺ-ഇൻ, മിഡ് കോർണർ ഗ്രിപ്പ്, ബോഡി കൺട്രോൾ എന്നിവ വാഹനം നൽകും. സസ്പെൻഷൻ ഡാമ്പിങ് ട്യൂൺ ചെയ്തിട്ടുണ്ട്. പെർഫോമൻസ് ബ്രേക്ക് പാഡുകളും ഡിസ്കുകളും ലഭിക്കും ഉയർന്ന താപനിലയിൽ മെച്ചപ്പെട്ട പ്രകടനം നൽകും.
എഞ്ചിൻ
5.21 ലിറ്റർ സൂപ്പർചാർജ്ഡ് വി 8 പെട്രോൾ എഞ്ചിനാണ് വാഹനത്തിെൻറ കരുത്ത്. 575 എച്ച്പി, 700 എൻഎം ടോർക്ക് എന്നിവ ഉത്പാദിപ്പിക്കും. 4.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയിൽ എത്തിക്കാൻ എഞ്ചിന് കഴിയും. എട്ട് സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി നാല് ചക്രങ്ങളിലേക്കും പവർ നൽകാനാവും. സിബിയു വഴി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന വാഹനത്തിെൻറ പ്രധാന എതിരാളികളിൽ ബിഎംഡബ്ല്യു എക്സ് 5 എമ്മും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.