വാഹനം പൊളിക്കാനും രജിസ്ട്രേഷൻ; വഴിയൊരുക്കുന്നത് കുത്തകകൾക്ക്
text_fieldsതിരുവനന്തപുരം: വാഹനം പൊളിക്കൽ േമഖലയിൽ രജസ്ട്രേഷൻ ഏർപ്പെടുത്തുന്നതിെൻറ മറവിൽ വൻകിട കുത്തകകൾക്ക് കടന്നുവരാൻ വഴിയൊരുക്കി കേന്ദ്രത്തിെൻറ കരട് മാർഗരേഖ.
നിലവിൽ ഇടത്തരക്കാരുടെ കൈവശമാണ് വാഹനങ്ങളുടെ സ്ക്രാപ്പിങ്ങും അനുബന്ധ വാണിജ്യവും. എന്നാൽ 'രജിസ്ട്രേഡ് വെഹിക്കിള്‍ സ്ക്രാപ്പിങ് ഫെസിലിറ്റി' എന്ന പേരിലെ പുതിയ സംവിധാനവും ഇതിനുള്ള കർശന മാനദണ്ഡങ്ങളും വൻകിടക്കാർക്കും കുത്തകകൾക്കും മാത്രം പ്രാപ്യമാകുന്നതാകും.
ഇതോടെ ഇടനിലക്കാർ പുറത്താകുമെന്നാണ് ആേരാപണം. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വാഹനം പൊളിക്കൽ നയത്തിന് ചുവടുപിടിച്ചാണ് രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തുന്നത്. നയം അനുസരിച്ച് 20 വര്‍ഷത്തില്‍ അധികം പഴക്കമുള്ള സ്വകാര്യവാഹനങ്ങളും 15 വര്‍ഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളുമാണ് പൊളിക്കേണ്ടിവരുക.
20 വർഷം പഴക്കമുള്ള 51 ലക്ഷം മോട്ടോർവാഹനങ്ങൾ രാജ്യത്തുണ്ടെന്നാണ് പ്രാഥമിക കണക്ക്. പൊളിക്കൽമേഖല കോടികളുടെ വരുമാനമാർഗമാണെന്നതാണ് കോർപറേറ്റുകളുടെ കണ്ണ്. പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതോടെ സാധ്യതകൾ കൂടുതൽ വർധിക്കും.
സ്വകാര്യകമ്പനികൾ, സഹകരണസംഘങ്ങൾ, വ്യക്തികൾ എന്നിവർക്ക് രജിസ്ട്രേഷന് വേണ്ടി അപേക്ഷ നൽകാമെന്നാണ് കരട് മാർഗനിർദേശങ്ങളിൽ പറയുന്നത്. രജിസ്േട്രഷന് പുറെമ മലിനീകരണ നിയന്ത്രണബോര്‍ഡ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ അനുമതി നേടണം. പഴയ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിന് ഫിറ്റ്നസ് പുതുക്കല്‍-പരിശോധന ഫീസുകള്‍ കുത്തനെ ഉയര്‍ത്താനും നീക്കമുണ്ട്.
15 വർഷം പഴക്കമുള്ള കാറിെൻറ ഫിറ്റ്നസ് ഫീസ് 600 ല്‍ നിന്ന് 5000 രൂപയായും ഇരുചക്രവാഹനങ്ങൾക്ക് 300 രൂപയിൽ നിന്ന് 1000 രൂപയാക്കാനുമാണ് നീക്കം.
രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ മാസംതോറും കനത്ത പിഴയുമുണ്ടാകും. ഇത്തരത്തിൽ പലവഴിക്ക് ഉടമകളെ സമ്മർദത്തിലാക്കി പൊളിക്കലിലേക്ക് എത്തിക്കുന്നതിനാകും ശ്രമങ്ങൾ. സംസ്ഥാനത്തും വാഹനം പൊളിക്കൽ മേഖലയിൽ വലിയ സാധ്യതകളാണുണ്ടാവുക. കേരളത്തിൽ കാലപരിധിയെത്തിയ വാഹനങ്ങളിൽ 60 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. തൊട്ട് പിന്നിൽ കാറുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.