രാജ്യത്ത് ജിഗാ ഫാക്ടറികൾ നിർമിക്കാനൊരുങ്ങി റിലയൻസ്; ഭാവിയിലെ ഉൗർജ രംഗത്തും പിടിമുറുക്കി കുത്തകഭീമൻ
text_fieldsഭാവി പദ്ധതികളെപറ്റിയുള്ള നിർണായകമായ വെളിപ്പെടുത്തൽ നടത്തി ഇന്ത്യൻ വ്യാപാര ഭീമനായ റിലയൻസ്. 44ാമത് വാർഷിക യോഗത്തിലാണ് റിലയൻസിെൻറ ഭാവി പദ്ധതിയെപറ്റി കമ്പനി എം.ഡി മുകേഷ് അംബാനി വെളിപ്പെടുത്തിയത്. ഭാവിയുടെ ഉൗർജരൂപങ്ങളിലും പിടിമുറുക്കാനുതകുന്ന നിർണായകമായ പ്രഖ്യാപനങ്ങളാണ് അംബാനി നടത്തിയിരിക്കുന്നത്. പുനരുത്പാദക ഉൗർജ മേഖലയിൽ 60,000 കോടിയുടെ നിക്ഷേപമാണ് മൂന്ന് വർഷംകൊണ്ട് റിലയൻസ് നടത്തുക. ഇതിൽ വിവിധതരം ഫ്യൂവൽ സെല്ലുകൾ നിർമിക്കുന്ന ജിഗ ഫാക്ടറികളും ഉൾപ്പെടും.
ധിരുഭായ് അംബാനി ഗ്രീൻ എനർജി ജിഗാ കോംപ്ലക്സ് എന്ന പേരിൽ ജാംനഗറിലാവും ജിഗാ ഫാക്ടറികൾ വരിക. നാല് ഫാക്ടറികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈഡ്രജൻ അടിസ്ഥാനമാക്കിയുള്ള ഫ്യൂവൽ സെൽ ഫാക്ടറി, സൗരോർജം ഉത്പാദിപ്പിക്കുന്നതിനുള്ള സംയോജിത സോളാർ ഫോട്ടോവോൾട്ടെയ്ക്ക് മൊഡ്യൂൾ ഫാക്ടറി, നൂതനമായ എനർജി സ്റ്റോറേജ് ബാറ്ററി ഫാക്ടറി, ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള ഇലക്ട്രോലൈസർ ഫാക്ടറി എന്നിവയാണ് ജിഗാ ഫാക്ടറികൾ. 'ജാംനഗറിലെ 5,000 ഏക്കറിൽ ജിഗാ കോംപ്ലക്സ് വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സംയോജിത പുനരുപയോഗ ഉൗർജ്ജ ഉത്പാദന സൗകര്യങ്ങളിലൊന്നാണിത്'-അംബാനി പറഞ്ഞു.
ഇന്ധന സെൽ ഗിഗാ ഫാക്ടറിയെകുറിച്ചും അംബാനി സംസാരിച്ചു. 'ഹൈഡ്രജൻ ഇന്ധന സെൽ വായുവിൽ നിന്നുള്ള ഓക്സിജനും ഹൈഡ്രജനും ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ജലബാഷ്പമാണ് ഈ പ്രക്രിയയുടെ ഏക ഉപോത്പന്നം. പുതിയ യുഗത്തിൽ, ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ക്രമേണ ആന്തരിക ജ്വലന എഞ്ചിനുളെ മാറ്റിസ്ഥാപിക്കും. ഇന്ധന സെൽ എഞ്ചിനുകൾക്ക് വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവക്ക് കരുത്തേകാൻ കഴിയും. ഡാറ്റാ സെൻററുകൾ, ടെലികോം ടവറുകൾ, എമർജൻസി ജനറേറ്ററുകൾ, മൈക്രോ ഗ്രിഡുകൾ, വ്യാവസായിക ഉപകരണങ്ങൾ എന്നിവ പവർ ചെയ്യുന്നതിനുള്ള സ്റ്റേഷനറി ആപ്ലിക്കേഷനുകളിലും ഇവ ഉപയോഗിക്കാം'-അംബാനി പറഞ്ഞു.
സോളാർ ഫോട്ടോവോൾട്ടെയ്ക്ക് ജിഗ ഫാക്ടറി അസംസ്കൃത സിലിക്കയിൽ നിന്ന് ആരംഭിച്ച് പോളി സിലിക്കണിലേക്ക് മാറ്റപ്പെടും. ഇവ പിന്നീട് ഇൻകോട്ടുകളിലേക്കും വേഫറുകളിലേക്കും മാറ്റും. ഇത് ഉയർന്ന ശേഷിയുള്ള സോളാർ സെല്ലുകൾ നിർമിക്കാനും ഒടുവിൽ സോളാർ മൊഡ്യൂളുകളായി കൂട്ടിച്ചേർക്കാനും ഉപയോഗിക്കും. 'നമ്മുടെ രാജ്യം ഫോസിൽ ഇന്ധനത്തിെൻറ ഏറ്റവും വലിയ ഇറക്കുമതിക്കാരിൽ നിന്ന് ശുദ്ധമായ സൗരോർജ്ജ പരിഹാരങ്ങളുടെ വലിയ കയറ്റുമതിക്കാരായി മാറുന്ന ഭാവിയാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്'- അംബാനി വാർഷിക യോഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.