പുത്തൻ ഡസ്റ്ററിന് ഒരു ലക്ഷം രൂപ കുറച്ച് റെനോ; ക്വിഡിനും ട്രൈബറിനും ഇളവുകൾ
text_fieldsപുത്തൻ ഡസ്റ്ററിന് ഉൾപ്പടെ വിലകുറച്ച് റെനോ. കിഴിവുകളും ആനുകൂല്യങ്ങളും ഒക്ടോബർ മാസം മുഴുവൻ ലഭ്യമാകും. 39,000 മുതൽ 1,00,000 വരെയുള്ള ഡിസ്കൗണ്ടാണ് വിവിധ വാഹനങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 1.5 ലിറ്റർ പെട്രോൾ ഡസ്റ്ററിന് 25,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടായും 25,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യമായും 20,000 രൂപ ലോയൽറ്റി ബോണസായും 30,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടായും ഡീലർമാർ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആർഎക്സ്ഇ ട്രിമ്മിൽ പ്രത്യേകമായി 50,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ ലോയൽറ്റി ബെനിഫിറ്റും നൽകുന്നുണ്ട്. ഇൗ വേരിയൻറിൽ മറ്റ് ഓഫറുകളൊന്നും ബാധകമല്ല. ഡസ്റ്ററിെൻറ ടർബോ-പെട്രോൾ പതിപ്പുകൾക്ക് ലോയൽറ്റി ബോണസായി 20,000 രൂപ വരെയും 30,000 രൂപ കോർപ്പറേറ്റ് കിഴിവുമാണ് ലഭിക്കുക. നിലവിലുള്ള ഡസ്റ്റർ ഉടമകൾക്ക് ഡീലർമാർ റെനോയുടെ 'ഈസി കെയർ' 3 വർഷം / 50,000 കിലോമീറ്റർ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. റെനോ ഡസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് 2019ലാണ് പുറത്തിറങ്ങിയത്.
അടുത്തിടെ, ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വാഹനത്തിെൻറ 106 എച്ച്പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ റിനോ അപ്‌ഡേറ്റുചെയ്‌തു. കൂടുതൽ കരുത്തുറ്റ 156 എച്ച്പി, 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഈ ശ്രേണിയിൽ ഉൾശപ്പടുത്തിയിട്ടുണ്ട്. പഴയ എഞ്ചിനും നിലവിൽ ലഭ്യമാണ്. മാനുവൽ, സിവിടി ഗിയർബോക്‌സാണ് വാഹനത്തിന്. കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, നിസ്സാൻ കിക്സ്, മാരുതി സുസുക്കി എസ്-ക്രോസ് തുടങ്ങിയവരാണ് ഡസ്റ്ററിെൻറ എതിരാളികൾ.
ക്വിഡ്
മാരുതി സുസുകി എസ്-പ്രസ്സോ, ഡാട്സൺ റെഡി ഗോ, സുസുകി ആൾട്ടോ എന്നിവരുടെ എതിരാളിയായ ബജറ്റ് ഹാച്ച്ബാക്കാണ് റെനോ ക്വിഡ്. 2019 അവസാനത്തോടെ ക്വിഡിനെ കമ്പനി പുതുക്കി അവതരിപ്പിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ്, ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്നതിന് 54 എച്ച്പി, 0.8 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ, 68 എച്ച്പി, 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ യൂണിറ്റ് എന്നിവയും റെനോ അപ്‌ഡേറ്റുചെയ്‌തു. ഈ മാസം ഒരു ക്വിഡ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 15,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടായും 15,000 രൂപ എക്സ്ചേഞ്ച് ബോണസായും 9,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടായും ലഭിക്കും.
ട്രൈബർ
ഫ്രഞ്ച് കാർ നിർമാതാക്കളിൽ നിന്നുള്ള നാല് മീറ്ററിൽ താഴെ നീളമുള്ള ഏഴ് സീറ്റ് വാഹനമാണ് റെനോ ട്രൈബർ. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 72 എച്ച്പി കരുത്തും 96 എൻഎം ടോർകും ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സ് ഉപയോഗിച്ചിട്ടുണ്ട്. ട്രൈബറിൽ ടർബോ-പെട്രോൾ എഞ്ചിനും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുതിയ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ എഞ്ചിൻ ഉപയോഗിച്ച് 95 എച്ച്പിയും വാഹനം ഉൽപ്പാദിപ്പിക്കും.ട്രൈബർ വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും ലോയൽറ്റി ആനുകൂല്യങ്ങളും ഡീലർമാരിൽ നിന്ന് 9,000 രൂപ കോർപ്പറേറ്റ് കിഴിവായും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.