വാഹനങ്ങൾക്ക് വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ച് റെനോ; ഡസ്റ്ററിന് 1.30 ലക്ഷംവരെ വില കുറയും
text_fieldsറെനോ ഇന്ത്യ അതിന്റെ മുഴുവൻ ശ്രേണിയിലുള്ള വാഹനങ്ങൾക്കും കിഴിവുകൾ പ്രഖ്യാപിച്ചു. ഡസ്റ്റർ എസ്.യു.വിക്കാണ് ഏറ്റവും വലിയ ഓഫർ നൽകിയിരിക്കുന്നത്. 1.30 ലക്ഷം രൂപവരെ ഡസ്റ്ററിന് കിഴിവ് ലഭിക്കും. ട്രൈബർ എംപിവിക്കും ആകർഷകമായ ഓഫറുകളുണ്ട്.
കൈഗർ
കോംപാക്റ്റ് എസ്‌യുവിയായ കൈഗറിന് 55,000 രൂപ വരെ ലോയൽറ്റി ബോണസ് ലഭിക്കും. ഇതുകൂടാതെ 10,000 രൂപ വരെ കോർപ്പറേറ്റ് കിഴിവോടെയും 5,000 രൂപ വരെ അധിക ആനുകൂല്യത്തോടെയും വാഹനം വാങ്ങാം. ലോയൽറ്റി ഓഫറുകൾ താഴ്ന്ന വേരിയന്റായ ആർ.എക്സ്.ഇ ട്രിമ്മിൽ മാത്രമേ ലഭിക്കൂ.
ട്രൈബർ
റെനോ ട്രൈബര്‍ എംപിവി യുടെ മോഡലുകൾക്ക് 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും (RXE ഒഴികെ), 10,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യവുമുണ്ട്. ട്രൈബറിന് എല്ലാ വേരിയന്റുകൾക്കും 5,000 രൂപ അധിക കിഴിവും ലഭിക്കും.
കഴിഞ്ഞ മാസമാണ് റെനോ ട്രൈബർ വിൽപ്പനയിൽ ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. എംപിവിയുടെ ലിമിറ്റഡ് എഡിഷൻ (എൽഇ) പതിപ്പും റെനോ അവതരിപ്പിച്ചിരുന്നു. ബ്ലാക്ക് റൂഫുള്ള ഡ്യുവൽ ടോൺ എക്സ്റ്റീരിയർ ഷേഡിൽ ഇത് ലഭ്യമാണ്. മാനുവൽ, എഎംടി ഗിയർബോക്സുകളും വാഹനത്തിലുണ്ട്. 44,000 രൂപ വരെ ലോയൽറ്റി ബോണസോടെയാണ് ലിമിറ്റഡ് എഡിഷൻ മോഡൽ വാഗ്ദാനം ചെയ്യുന്നത്.
ക്വിഡ്
ക്വിഡ് ബജറ്റ് ഹാച്ച്ബാക്കിന്‍റെ തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് 10,000 രൂപ വരെ ക്യാഷ് കിഴിവും 15,000 രൂപ (1.0 ലിറ്റർ പതിപ്പ്), 10,000 രൂപ (0.8 ലിറ്റർ പതിപ്പ്) വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. അതേസമയം, കോർപ്പറേറ്റ്, അധിക കിഴിവുകൾ യഥാക്രമം 10,000 രൂപയും 5,000 രൂപയുമാണ്.
ഡസ്റ്റർ
റെനോ ഡസ്റ്ററിന് 1.30 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ ലഭിക്കും. 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും RXZ 1.5 ലിറ്റർ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.