20 കിലോമീറ്ററിന് മുകളിൽ ഇന്ധനക്ഷമത; മൈലേജ് രാജാവായി എസ്.യു.വി
text_fieldsതിരുവനന്തപുരം: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ പത്താം വാർഷിക ആഘോഷത്തിലാണ് ഫ്രഞ്ച് വാഹന നിർമാതാവായ റെനോ. മോഡലുകൾ അധികം ഇല്ലെങ്കിലും ഇന്ത്യയിൽ ശരാശരി വിൽപ്പന നിലനിർത്താൻ എന്നും റെനോക്ക് കഴിഞ്ഞിരുന്നു. പുതിയ സബ്-ഫോര്‍ മീറ്റര്‍ എസ്.യു.വിയായ കൈഗര്‍ കൈവരിച്ച സവിശേഷമായ ഒരു നേട്ടം കഴിഞ്ഞദിവസം റെനോ പുറത്തുവിട്ടു. എ.ആര്‍.എ.ഐ ടെസ്റ്റിൽ 20.5 കിമി/ലി എന്ന ഇന്ധനക്ഷമതയാണ് കൈഗറിന് ലഭിച്ചിരിക്കുന്നത്.
1.0 ലിറ്റർ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാർജ്ഡ് പെട്രോൾ എഞ്ചിനോടു കൂടിയ കൈഗറിെൻറ 5സ്പീഡ് മാനുവല്‍ മോഡലിനാണ് മികച്ച ഇന്ധനക്ഷമത കൈവരിക്കാനായത്. 100 പിഎസ് പവര്‍ ഔട്ട്പുട്ടും 160 എന്‍എം ടോര്‍ക്കും വാഹനത്തിന് ലഭിക്കും. യൂറോപ്പിലെ ക്ലിയോ, ക്യാപ്ചർ പോലുള്ള മോഡലുകളിൽ ഇതിനകം അവതരിപ്പിച്ച് പരീക്ഷിച്ച എഞ്ചിനാണ് കൈഗറിലും വരുന്നത്. 1.0ലിറ്റർ എനര്‍ജി, 1.0ലിറ്റർ ടര്‍ബോ എന്നീ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് കൈഗറിൽ റെനോ വാഗ്ദാനം ചെയ്യുന്നത്.
വാഹനത്തിെൻറ പ്രാരംഭ വില 5.64 ലക്ഷമാണ്. എഎംടി, സിവിടി ഗിയർബോക്സുകളും വാഹനത്തിലുണ്ട്. ഇേകാ, നോര്‍മല്‍, സ്‌പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും അഞ്ച് ട്രിമ്മുകളും കൈഗറിന് ലഭിക്കും. ഉയര്‍ന്ന വേരിയന്റുകളില്‍ ഡ്യുവല്‍ ടോണ്‍ പെയിൻറ് ഒാപ്ഷനുകളും നൽകിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലേക്കും സാർക് മേഖലയിലേക്കും കൈഗര്‍ കയറ്റി അയയ്ക്കാനുള്ള ഒരുക്കത്തിലാണ് റെനോ.
പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ഉപഭോക്താക്കള്‍ക്കായി നിരവധി ആകര്‍ഷകമായ സ്‌കീമുകളും റെനോ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത വേരിയൻറുകളില്‍ 130,000 രൂപ വരെയുള്ള പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.