ഏറ്റവും വിലകുറഞ്ഞ ഇ.വി; ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ക്വിഡ്
text_fieldsലോകത്തിലെ ഏറ്റവും വിലകുറഞ്ഞ വൈദ്യുത വാഹനങ്ങളിലൊന്ന് നിർമിക്കാനൊരുങ്ങി ഡാസിയ. നമ്മുടെ നാട്ടിൽ റെനോ എന്നറിയെപ്പടുന്ന കമ്പനി യൂറോപ്പിൽ വാഹനം വിൽക്കുന്നത് ഡാസിയ എന്ന പേരിലാണ്. ഇവിടെ വിൽക്കുന്ന ക്വിഡിെൻറ ഇ.വി പതിപ്പാണ് ഡാസിയ യൂറോപ്പിൽ അവതരിപ്പിക്കുന്നത്. പേര് ഡാസിയ സ്പ്രിങ് ഇലക്ട്രിക്. ഇന്ത്യയിൽ റെനോ ക്വിഡ് എന്നും ചൈനയിൽ റെനോ സിറ്റി കെ-സെഡ് എന്നുമൊക്കെ അറിയെപ്പടുന്നത് വാഹനത്തിെൻറ പ്ലാറ്റ്ഫോമിലാണ് സ്പ്രിങ് ഇലക്ട്രികും നിർമിക്കുന്നത്.
ഒറ്റ ചാർജിൽ 300 കിലോമീറ്റർവരെ യാത്രചെയ്യാൻ കഴിയുന്ന വാഹനമായിരിക്കും ഇതെന്നാണ് സൂചന. ലാഭകരവും താങ്ങാനാവുന്നതുമായ സിറ്റി യാത്ര വാഗ്ദാനം ചെയ്താണ് സ്പ്രിംഗ് ഇലക്ട്രിക് വിപണിയിലെത്തുന്നത്. വാഹനത്തിെൻറ ബുക്കിങ് 2021 തുടക്കത്തിൽ ആരംഭിക്കാൻ സാധ്യതയുണ്ട്. വാഹനത്തിെൻറ വില ഇതുവരെ അറിവായിട്ടില്ലെങ്കിലും 10,000 ഡോളറിൽതാഴെ വിലയിൽ വാഹനം വിൽക്കുമെന്നാണ് സൂചന. റെനോയിൽ നിന്നുള്ള എൻട്രി ലെവൽ ഉൽപ്പന്നമാണ് ക്വിഡ്. ചൈനയിൽ നിലവിൽ ഏറ്റവും വിലകുറഞ്ഞ ഇ.വി വിൽക്കുന്നത് 9,000 ഡോളറിൽ താഴെ വിലയിലാണ്. ഇത് ഏകദേശം 6.60 ലക്ഷം രൂപ വരും.
ഇ.വികൾ ജനങ്ങൾക്ക് താങ്ങാനാകുന്ന തരത്തിലാക്കാൻ ചൈന ധാരാളം പ്രോത്സാഹനങ്ങൾ നൽകുന്നുണ്ട്. ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുംം ഇവികൾ കൂടുതൽ ജനപ്രിയമാക്കാനുള്ള വഴികൾ തേടുന്ന സമയമാണ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റഡാർ സെൻസറുകൾ, പാർക്ക് അസിസ്റ്റ് എന്നിവയും സ്പ്രിങ് ഇലട്രിക്കിലുണ്ടാകും. 26.8 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിന് കരുത്തുപകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.