ആവശ്യമെങ്കിൽ റേഞ്ച് കൂട്ടിത്തരും; രാജ്യത്തെ ആദ്യ റേഞ്ച് അപ്ഗ്രേഡബിൾ ഇ.വിയുമായി റിവോട്ട് മോട്ടോര്‍സ്
text_fieldsരാജ്യത്തെ ആദ്യ റേഞ്ച് അപ്ഗ്രേഡബിൾ ഇ.വി അവതരിപ്പിച്ച് റിവോട്ട് മോട്ടോര്‍സ്. എൻ.എക്സ് 100 എന്ന് പേരിട്ടിരിക്കുന്ന സ്കൂട്ടറാണ് വിപണിയിൽ എത്തിയത്. കര്‍ണാടകയിലെ ബെലഗാവി ആസ്ഥാനമായുളള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് റിവോട്ട് മോട്ടോര്‍സ്.
നഗര ഉപയോഗം കൂടുതല്‍ ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിവോട്ട് മോട്ടോര്‍സ് പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനി നല്‍കുന്ന വിവരം അനുസരിച്ച് എൻ.എക്സ് 100 ന്‍റെ റേഞ്ച് 100 മുതൽ 300 കിലോമീറ്റര്‍ വരെയാണ്. ക്ലാസിക്, പ്രീമിയം, എലൈറ്റ്, സ്പോർട്സ്, ഓഫ്ലാൻഡർ എന്നിങ്ങനെ അഞ്ച് വേരിയന്‍റുകളിൽ ഇ.വികൾ ലഭ്യമാണ്. മണിക്കൂറിൽ 100 കിലോമീറ്റർ ആണ് വാഹനത്തിന്‍റെ പരമാവധി വേഗം. 89,000 മുതൽ 1,89,000 രൂപ വരെ വിലയിൽ ഇ.വികൾ ലഭ്യമാകും.
1.9 കിലോവാട്ട് മുതൽ 5.7 കിലോവാട്ട് വരെ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കുകളിലാണ് റിവോട്ട് എൻ.എക്സ് 100 ഇലക്ട്രിക് സ്‌കൂട്ടറിന് ഹൈ-റേഞ്ച് ലഭിക്കാന്‍ കാരണമാകുന്നത്. മിഡ്‌ഡ്രൈവ് മോട്ടോറുകളാണ് ഇവിയില്‍ റിവോട്ട് മോട്ടോര്‍സ് ഉപയോഗിക്കുന്നത്. 6 kWh പവറും 150 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന IP67 റേറ്റുചെയ്ത ഇലക്ട്രിക് മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്.
IP67 റേറ്റിംഗ് കാരണം ഇത് പൊടിയും വെള്ളവും പ്രതിരോധിക്കും. സുഖപ്രദമായ റൈഡിങ്ങിന് വിശാലമായ ലെവല്‍ ഫുട് ബോര്‍ഡാണ് ഉള്ളത്. റിവോട്ട് എൻ.എക്സ് 100 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചര്‍ പട്ടികയും വിപുലമാണ്. ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ ഇവിയില്‍ നല്‍കിയിരിക്കുന്നു. ഉയർന്ന വകഭേദങ്ങളിൽ ക്രൂസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയും കമ്പനി ഉൾപ്പെടുത്തിയിട്ടണ്ടേ്.
സെന്‍സര്‍ ഘടിപ്പിച്ച ബൂട്ട് സ്റ്റോറേജ്, ഡാഷ് കാമറ എന്നിവയും വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നു. ഡാഷ് കാമറ ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്.സെന്‍സര്‍ ഓപ്പണിങ് ബൂട്ട് സ്റ്റോറേജ് ഫീച്ചറും പുതുമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.