ലോകത്തിെൻറ അപകട തലസ്ഥാനമായി ഇന്ത്യ; 2019ൽ റോഡപകടങ്ങളിൽ മരിച്ചത് 1.5ലക്ഷംപേർ
text_fieldsലോകത്തിെൻറ അപകട തലസ്ഥാനം എന്നറിയപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിലുണ്ടായ 13.5 ലക്ഷം അപകടങ്ങളിൽ 11 ശതമാനവും സംഭവിച്ചത് ഇന്ത്യയിലാണെന്ന് റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. 2019ൽ ഇന്ത്യൻ റോഡുകളിൽ 1,51,113 ജീവൻ നഷ്ടപ്പെട്ടു. രണ്ടാം സ്ഥാനത്ത് ചൈനയാണ്. 63,093 പേർക്ക് സമാന രീതിയിൽ ചൈനയിൽ ജീവൻ നഷ്ടമായി.രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യത്തെ അപേക്ഷിച്ച് രണ്ടിരട്ടി ജീവനുകൾ ഇന്ത്യയിൽ നഷ്ടമായിട്ടുണ്ട്.
2019 ൽ യുഎസിൽ 37,461 പേർ റോഡപകടത്തിൽ മരിച്ചു. അവരാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. എന്നാൽ ഒരു ലക്ഷം പേരുടെ ശരാശരിയെടുത്താൽ ഇറാൻ, റഷ്യ, ചൈന എന്നിവയ്ക്ക് പിന്നിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. 2018ൽ ഇന്ത്യൻ റോഡുകളിൽ ആകെ 4,67,044 അപകടങ്ങളിൽ 1,51,417 പേർ മരിച്ചു. അതായത് 2019നേക്കാൾ 0.20 ശതമാനം കുറഞ്ഞിട്ടുണ്ട്. 1,463 മരണങ്ങളുമായി തലസ്ഥാന നഗരമായ ഡൽഹിയാണ് ഒന്നാമത്. ജയ്പുർ, ചെന്നൈ, ബംഗളൂരു, കാൺപുർ നഗരങ്ങൾ തൊട്ടുപിന്നിലായിവരും. 2019 ൽ ഉത്തർപ്രദേശിൽ 22,655 പേർക്ക് വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഇത് മൊത്തം എണ്ണത്തിെൻറ 15 ശതമാനം വരും. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം മഹാരാഷ്ട്രക്കും തമിഴ്‌നാടിനുമാണ്.
2019 ലും അമിത വേഗതയാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണം. 67 ശതമാനം അപകടങ്ങൾ ഇക്കാരണംകൊണ്ടാണ് ഉണ്ടായത്. റോഡിെൻറ തെറ്റായ ഭാഗത്ത് വാഹനമോടിച്ചവരാണ് അപകടത്തിൽപെട്ട ആറ് ശതമാനംപേർ. മൊത്തം റോഡ് ശൃംഖലയുടെ 2.03 ശതമാനം വരുന്ന ദേശീയപാതകളിലാണ് 35.7 ശതമാനം മരണങ്ങളും രേഖപ്പെടുത്തപ്പെട്ടത്. റോഡ് ദൈർഘ്യത്തിെൻറ 3.01 ശതമാനം വരുന്ന സംസ്ഥാനപാതകളിൽ 24.8 ശതമാനം പേരും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.