റോൾസ്റോയ്സ് ഗോസ്റ്റിന് വിലയിട്ടു; എക്സ്റ്റെൻഡഡ് പതിപ്പിന് വില 7.95 കോടി
text_fieldsപുതിയ റോൾസ് റോയ്‌സ് ഗോസ്റ്റ് സീരീസിെൻറ എക്സ്റ്റെൻഡഡ് പതിപ്പ് അവതരിപ്പിച്ചു. പിന്നിലെ യാത്രക്കാർക്ക് കൂടുതൽ ഇടമുള്ള മോഡലാണിത്. സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 170 എം.എം നീളംകൂടുതലുണ്ട്. അധിക സ്ഥലവും പ്രത്യേക സവിശേഷതകളും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. വലുപ്പംകൂടിയ വാഹനങ്ങൾക്ക് ഉയർന്ന ഡിമാൻഡുള്ള ചൈന പോലുള്ള വിപണികളെ ലക്ഷ്യമിട്ടാണ് എക്സ്റ്റെൻഡഡ് പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
സ്റ്റാൻഡേർഡ് ഗോസ്റ്റിലെ 6.75 ലിറ്റർ വി 12 എഞ്ചിൻ തന്നെയാണ് പുതിയ പതിപ്പിലും ഉള്ളത്. ഗോസ്റ്റ്, ഫാൻറം, കള്ളിനൻ തുടങ്ങിയവയിലെല്ലാം ഉപയോഗിക്കുന്ന അലുമിനിയം സ്പേസ്ഫ്രെയിമിെൻറ വിപുലീകരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയാണ് എക്സ്റ്റെൻഡഡ് വെർഷൻ നിർമിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് ഗോസ്റ്റിെൻറ നീളമായ 5,549 മില്ലിമീറ്ററിൽ നിന്ന് 170 എംഎം നീളം വർദ്ധിച്ചു. വീൽബേസിലാണ് ഇൗ വർധനവ് പ്രതിഫലിക്കുക.
പുതിയ പതിപ്പിെൻറ വീൽബേസ് 3,465 മില്ലിമീറ്ററാണ്.6.75 ലിറ്റർ, ട്വിൻ-ടർബോ വി 12 പെട്രോൾ എഞ്ചിൻ 571 എച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കും. ഉള്ളിൽ സ്ഥലസൗകര്യം വർധിച്ചതോടെ സീറ്റുകളിലൊക്കെ അത് പ്രതിഫലിക്കുന്നുണ്ട്. സെറിനിറ്റി സീറ്റുകൾ ഒാപ്ഷനലായും നൽകിയിരിക്കുന്നു. പിന്നിലേക്ക് കൂടുതൽ ചരിച്ച്വയ്ക്കാവുന്ന സീറ്റുകളാണിത്. പിൻ സീറ്റുകൾക്കിടയിൽ ഷാംപെയിൻ ഫ്രിഡ്ജ് ഘടിപ്പിച്ചിട്ടുണ്ട്. കൃത്യമായ കുളിങ്ങിന് ഇരട്ട ഫാനുകളും ഇതിനുള്ളിലുണ്ട്. ബിൽറ്റ്-ഇൻ വൈ-ഫൈയും പുതിയ എയർ പ്യൂരിഫയർ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗോസ്റ്റിന് 6.95ഉം എക്സ്റ്റെൻഡഡ് വെർഷന് 7.95 കോടിയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.