ഇതുവരെ കാണാത്ത റോൾസ്; സ്പെക്ട്രയുടെ ടീസർ പുറത്തുവിട്ട് കമ്പനി, ആഗോള ഇ.വി യുദ്ധത്തിൽ പങ്കുചേർന്ന് ആഡംബര രാജാവും
text_fieldsആഗോള ഇ.വി യുദ്ധത്തിൽനിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി റോൾസ് റോയ്സും. തങ്ങളുടെ ആദ്യത്തെ വൈദ്യുത വാഹനത്തിെൻറ ടീസർ കമ്പനി പുറത്തുവിട്ടു. സ്പെക്ട്ര എന്ന് പേരിട്ടിരിക്കുന്ന കൂപ്പെ സെഡാനാകും റോൾസിനായി ആദ്യ ഇ.വി ദൗത്യം നിർവ്വഹിക്കുക. 2023 ഓടെ വാഹനം ഉത്പ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 'ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി'എന്നാണ് റോൾസ് സ്പെക്ട്രയുടെ ഇലക്ട്രിക് പ്ലാറ്റ്ഫോമിനെ വിളിക്കുന്നത്.
മാതൃ കമ്പനിയായ ബിഎംഡബ്ല്യുവിെൻറ പുതിയ െഎ 4, െഎ.എക്സ് ഇ.വികളിലെ ക്ലസ്റ്റർ ആർക്കിടെക്ചർ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനുപകരം, റോൾസ് റോയ്സ് സ്വന്തം മോഡുലാർ ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി ആണ് സ്പെക്ട്രയിൽ നൽകിയിരിക്കുന്നത്. നിലവിലുള്ള റെയ്ത് കൂപ്പെയെ അടിസ്ഥാനമാക്കിയാവും സ്പെക്ട്രയെ നിർമിക്കുക. വാഹനം പ്രോേട്ടാടൈപ്പും പിന്നിട്ട് പ്രൊഡക്ഷൻ സ്പെകിലെത്തിയെന്നാണ് റോൾസ് അധികൃതർ പറയുന്നത്.
കമ്പനി സഹസ്ഥാപകൻ ചാൾസ് റോൾസിെൻറ പ്രശസ്തമായ ഉദ്ധരണി പ്രോട്ടോടൈപ്പ് വാഹനത്തിൽ എഴുതിവച്ചിട്ടുണ്ട്. 'നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പൂർണതയ്ക്കായി പരിശ്രമിക്കുക. നിലവിലുള്ളതിൽ ഏറ്റവും മികച്ചതിനെ കൂടുതൽ മികച്ചതാക്കുക. നിലവിലില്ലെങ്കിൽ അത് രൂപകൽപ്പന ചെയ്യുക' എന്നാണ് വാഹനത്തിൽ എഴുതിയിരിക്കുന്നത്. രണ്ട് വർഷത്തെ ടെസ്റ്റിങ് പ്രോഗ്രാമിനായി കാറുകളുടെ ഒരു ശ്രേണി നിർമിക്കാനും ഇത് ഏകദേശം 150 ദശലക്ഷം മൈലുകൾ ഒാടിച്ചുനോക്കാനുമാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. വരാനിരിക്കുന്ന ബിഎംഡബ്ല്യു െഎ.എസ് എം 60ലുള്ള 608എച്ച്.പി ട്വിൻ മോട്ടോർ സിസ്റ്റം സ്പെക്ട്രയിൽ നൽകാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.