ലോങ് വീൽബേസ് ഇവോക് അവതരിപ്പിച്ച് റേഞ്ച്റോവർ; കൂടുതൽ ലെഗ് സ്പെയ്സും സൗകര്യങ്ങളും
text_fieldsഅടുത്തിടെ പുറത്തിറക്കിയ റേഞ്ച്റോവർ ഇവോക് എസ്.യു.വിക്ക് ലോങ് വീൽബേസ് പതിപ്പ് അവതരിപ്പിച്ചു. ഇവോക് എൽ എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്. ചൈനയിലാണ് പുതിയ വകഭേദം ലഭ്യമാവുക. സാധാരണ ഇവോക്കിലുള്ളത് 4,371 മില്ലിമീറ്റർ വീൽബേസാണ്. ഇതിനു പകരം 4,531 മില്ലിമീറ്റർ വീൽബേസ് ഇവോക് എല്ലിന് ലഭിക്കും. വർധിച്ച വീൽബേസ് കാരണം എസ്‌യുവിക്ക് കൂടുതൽ ഇടം ലഭിക്കും. പിൻഭാഗത്ത് 125 എംഎം അധിക ലെഗ് റൂം ആണ് വാഹനത്തിന് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഇലക്ട്രോണിക് ക്രമീകരിക്കാവുന്ന പിൻ സീറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. തൽക്കാലം വാഹനം ചൈനയിൽ മാത്രമാവും ലഭ്യമാവുക. ചൈനയിൽ ഇത്തരം വാഹനങ്ങൾക്ക് വലിയ ജനപ്രിയത ആണുള്ളത്.
വിലകുറഞ്ഞ റേഞ്ച് റേവർ
റേഞ്ച് റോവർ മോഡലുകളിൽ ഏറ്റവും വിലകുറഞ്ഞ വാഹനമാണ് ഇവോക്. കുഞ്ഞൻ റേഞ്ച് റോവർ എന്നും ഇവോക് അറിയപ്പെടുന്നു. വെലാർ, സ്പോർട്, സ്പോർട് എസ്.വി.ആർ തുടങ്ങിയ മോഡലുകളെ അപേക്ഷിച്ച് കയ്യിലൊതുങ്ങുന്ന വാഹനമാണിത്. 64.12 ലക്ഷമാണ് ഇവോകിെൻറ എക്സ് ഷോറും വില. പുതിയ ഇവോകിൽ കൂടുതൽ കരുത്തുള്ള ഡീസൽ എഞ്ചിനും അധിക ഫീച്ചറുകളും ലഭിക്കും. പിവി പ്രോ ഇൻഫോടൈൻമെൻറ് സിസ്റ്റം, ഡ്യൂവൽ ടോൺ ഇൻറീരിയർ തുടങ്ങിയ സവിശേഷതകളും ഇവോകിലുണ്ട്.
മാറ്റങ്ങൾ
2021 ഇവോക്കിെൻറ ഏറ്റവും വലിയ പരിഷ്കരണങ്ങളിലൊന്ന് അതിെൻറ ഡീസൽ എഞ്ചിനവണ്. 2.0 ലിറ്റർ, നാല് സിലിണ്ടർ ഇഞ്ചീനിയം ഡീസൽ എഞ്ചിൻ 204 എച്ച്പി പുറത്തെടുക്കും. നേരത്തേ ഇത് 180 എച്ച്പി മാത്രമായിരുന്നു. ടോർകിൽ മാറ്റമില്ല. 430 എൻഎം ടോർകാണ് എഞ്ചിനുള്ളത്. 2.0 ലിറ്റർ ഇഞ്ചീനിയം പെട്രോൾ എഞ്ചിൻ മാറ്റമില്ലാതെ തുടരുന്നു. 250 എച്ച്പി, 365 എൻഎം ടോർക് ഉത്പാദിപ്പിക്കുന്ന എഞ്ചിനാണിത്. രണ്ട് എഞ്ചിനുകളും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ഇണക്കിച്ചേർത്തിരിക്കുന്നത്. ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായും നൽകിയിട്ടുണ്ട്.
എസ്‌യുവിയുടെ ഇൻറീരിയറിലും ശ്രദ്ധേയമായ അപ്‌ഗ്രേഡുകൾ ഉണ്ട്. 2021 ഇവോകിന് ജെഎൽആറിെൻറ ഏറ്റവും പുതിയ പിവി പ്രോ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം ലഭിക്കും. പുതിയ 3 ഡി സറൗണ്ട് ക്യാമറ സിസ്റ്റം (ഇതിന് മുമ്പ് റിയർ വ്യൂ ക്യാമറ മാത്രമേ ഉണ്ടായിരുന്നുള്ളൂ), എയർ അയോണൈസേഷൻ സിസ്റ്റത്തിനായുള്ള പിഎം 2.5 ഫിൽട്ടർ, ഫോൺ സിഗ്നൽ ബൂസ്റ്റർ, വയർലെസ് ചാർജർ എന്നിവയാണ് മറ്റ് സവിശേഷതകൾ. ലാൻഡ് റോവർ ആദ്യമായി ഡ്യുവൽ-ടോൺ ഡീപ് ഗാർനെറ്റ്/എബോണി ഇൻറീരിയർ കളർ സ്കീമും ഇവോക്കിൽ അവതരിപ്പിച്ചിട്ടുണ്ട്.
വേരിയൻറുകൾ
ഇന്ത്യയിലെ ഇവോക്കിെൻറ വേരിയൻറുകളിൽ ലാൻഡ്റോവർ കുറവുവരുത്തിയിട്ടുണ്ട്. പെട്രോൾ, ഡീസൽ പതിപ്പുകൾ മുമ്പ് എസ്, ആർ-ഡൈനാമിക് എസ്ഇ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിൽ ലഭ്യമായിരുന്നു. ഫേസ്ലിഫ്റ്റ് പതിപ്പിൽ പെട്രോൾ ഇപ്പോൾ ആർ-ഡൈനാമിക് എസ്ഇ ട്രിമ്മിൽ മാത്രമാകും ലഭ്യമാവുക. ഡീസൽ എസ് ട്രിമിൽ മാത്രം ലഭിക്കും. മെഴ്‌സിഡസ് ബെൻസ് ജിഎൽസി, ബിഎംഡബ്ല്യു എക്സ് 3 എന്നിവയാണ് ഇവോകിെൻറ പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.