'സർവീസ് കെയർ 24': പുതിയ സർവ്വീസ് പാക്കേജുമായി റോയൽ എൻഫീൽഡ്;
text_fieldsറോയൽ എൻഫീൽഡ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി പുതിയ സർവ്വീസ് പാക്കേജ് പ്രഖ്യാപിച്ചു. 'സർവീസ് കെയർ 24' എന്ന പാക്കേജ് പ്രകാരം ആദ്യത്തെ സർവ്വീസ് സൗജന്യമായിരിക്കും. തുടർന്ന് നാല് ജനറൽ സർവ്വീസുകളും രണ്ട് എഞ്ചിൻ ഓയിൽ മാറ്റങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൗ പാക്കേജിനായി 2,499 രൂപയാണ് ഉപഭോക്താവ് മുടക്കേണ്ടത്. സർവ്വീസിനിടയിൽ കൂടുതൽ തകരാറുകൾ കണ്ടുപിടിച്ചാലും പുതിയ പദ്ധതി പ്രകാരം ഇളവുകളും ലഭിക്കും.
അധിക അറ്റകുറ്റപ്പണികൾ വേണ്ടിവന്നാൽ വാഹനഭാഗങ്ങൾക്കും ലൂബ്രിക്കൻറുകൾക്കും അഞ്ച് ശതമാനം കിഴിവാണ് നൽകുക. ഇതോടൊപ്പം 20 ശതമാനം ലേബർ കോസ്റ്റും ലാഭിക്കാം. കോവിഡ് ലോക്ഡൗണിനുശേഷം സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന വാഹന വിപണിക്ക് ഉണർവ്വ് പകരാനാണ് റോയൽ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പുതിയ സാമ്പത്തിക പദ്ധതികളിലൂടെ വാഹനം വാങ്ങുന്നവരെ ആകർഷിക്കാനും നിലവിലുള്ളവരെ നിലനിർത്താനും എല്ലാ നിർമാതാക്കളും ശ്രമിക്കുന്ന സമയംകൂടിയാണിത്.
റോയലിെൻറ പുതിയ തലമുറ ക്ലാസിക് 350 ഉടൻ പുറത്തിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിന് പിന്നാലെ 650 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ക്രൂസർ മോഡലും അവതരിപ്പിക്കും. റോയലിനായി ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ പുതിയ ലോഞ്ചുകൾ ഉണ്ടാകുമെന്ന് കഴിഞ്ഞദിവസം സിഇഒ വിനോദ് ദസാരി പറഞ്ഞിരുന്നു. 650 സിസി പ്ലാറ്റ്‌ഫോമിൽ നിന്നുള്ള പുതിയ മോട്ടോർസൈക്കിളുകൾ ആർ.ഇ അടുത്തിടെ നിരത്ത് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു റോഡ്സ്റ്ററിേൻറയും പണിപ്പുരയിലാണ് കമ്പനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.