വിപണിയിലെ താരം ജാവയൊ എൻഫീൽഡൊ, വിൽപ്പന കണക്കുകൾ പറയുന്നത് ഇതാണ്
text_fieldsറോയൽ എൻഫീൽഡിന് വെല്ലുവിളിയായാണ് ക്ലാസിക് ലെജൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മഹീന്ദ്ര ചില സംരംഭകരേയും കൂട്ടി ആരംഭിച്ചത്. പഴയ ജാവയെ വാങ്ങി ഡിസൈനും പേരുമൊക്കെ കടമെടുത്താണ് ചില്ലറ ബൈക്കുകൾ ഇവർ പുറത്തിറക്കിയത്. 2018 നവംബറിലായിരുന്നു ജാവയുടെ ഇന്ത്യയിലെ അരങ്ങേറ്റം. 1.64 ലക്ഷമായിരുന്നു വില.
ആദ്യമൊക്കെ തങ്ങളുടെ വിൽപ്പന കണക്കുകൾ ക്ലാസിക് ലെജൻഡ് പുറത്തുവിട്ടിരുന്നെങ്കിലും പിന്നീടത് നിർത്തിവക്കുകയായിരുന്നു. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ക്ലാസിക് ലെജൻഡ് തങ്ങളുടെ വിപണിവിഹിതത്തെപറ്റി തുറന്നുപറഞ്ഞിരിക്കുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ വഴിയാണ് ജാവ മോട്ടോർസൈക്കിളുകളുടെ കച്ചവട വിവരം പുറത്തുവന്നത്.
സെയിൽസ് റിപ്പോർട്ട് അനുസരിച്ച് 2020 ജൂലൈയിൽ റോയൽ എൻഫീൽഡ് 34,313 യൂണിറ്റുകൾ വിറ്റപ്പോൾ ക്ലാസിക് ലെജൻഡ്സിന് 569 എണ്ണം ജാവ മോട്ടോർസൈക്കിളുകൾ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്. എൻഫീൽഡിന് 3.92 ശതമാനം വിപണി വിഹിതം നേടാൻ കഴിഞ്ഞപ്പോൾ ജാവയുടെത് 0.07 ശതമാനം മാത്രമാണ്. റോയൽ എൻഫീൽഡിെൻറ പ്രതിമാസ വിൽപ്പന കണക്കുകളെ മറികടക്കാൻ ജാവയ്‌ക്ക് അടുത്തോന്നും കഴിയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജാവയുമായി താരതമ്യപ്പെടുത്തുമ്പോൾ, റോയലിന് വിപുലമായ വിൽപ്പന ശൃംഖലയുണ്ട്. എൻഫീൽഡ് ശ്രേണിയിലെ ബുള്ളറ്റ് 350 െൻറ അടിസ്ഥാന വില 1.24 ലക്ഷമാണ്. ജാവയെ അപേക്ഷിച്ച് വില കുറവാണെന്ന് സാരം. ഷോറൂമുകളുടെ എണ്ണത്തിലും സർവീസിലുമൊക്കെ മുന്നിൽ നിൽക്കുന്ന റോയലിനെ വിട്ട് ജാവയെ ഉടനൊന്നും ആളുകൾ സ്വീകരിക്കില്ലെന്നാണ് വിൽപ്പന കണക്കുകൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.