ഒറ്റ ദിവസംകൊണ്ട് 1200 ബൈക്കുകൾ വിറ്റഴിച്ച് റോയൽ എൻഫീൽഡ്
text_fieldsഒറ്റ ദിവസംകൊണ്ട് 1200 ബൈക്കുകൾ വിറ്റഴിച്ച് റോയൽ എൻഫീൽഡ്. ദസറ ദിനത്തിൽ മുംബൈയിലാണ് 1200 ബൈക്കുകൾ വിറ്റഴിച്ചത്. ദസറ സീസണിൽ മഹാരാഷ്ട്രയിലുടനീളം 3700 വാഹനങ്ങളും വിറ്റഴിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 92 ഡീലർഷിപ്പുകളാണ് റോയലിനുള്ളത്. ഏറ്റവും കൂടുതൽ വിറ്റത് ക്ലാസിക് 350 ആണ്. ബുള്ളറ്റ് 350, ഹിമാലയൻ, 650 ഇരട്ടകളായ ഇൻറർസെപ്ടർ, കോണ്ടിനെൻറൽ ജിടി എന്നിവയും വിറ്റിട്ടുണ്ട്. ഉത്സവ സീസണിൽ വളർച്ചയുടെ കാര്യത്തിൽ മുന്നേറ്റമുണ്ടായതായി എൻഫീൽഡ് അധികൃതർ അറിയിച്ചു.
കുറച്ച് മാസങ്ങളായി ബിസിനസ്സ് വീണ്ടെടുക്കലും വളർച്ചയും ഉറപ്പാക്കാൻ കഴിഞ്ഞതായും റോയൽ എൻഫീൽഡ് പറയുന്നു. പുതിയ ഉപഭോക്തൃ സംരംഭങ്ങളായ സർവീസ് ഓൺ വീൽസ്, കോൺടാക്റ്റ്ലെസ് പർച്ചേസ് ആൻറ് സർവീസ്, ഹോം ടെസ്റ്റ് റൈഡുകൾ, ഇ-പേയ്മെൻറ് ഓപ്ഷനുകൾ, സേവന സൗകര്യങ്ങൾ എന്നിവക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.നിലവിൽ റോയൽ എൻഫീൽഡ് മുംബൈയിൽ മാത്രം 262 സർവീസ് ഓൺ വീൽസ് മോട്ടോർസൈക്കിളുകൾ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യ മൊത്തത്തിൽ 800 ഓളം മോട്ടോർസൈക്കിളുകൾ ഇപ്രകാരം പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്താവ് ആവശ്യപ്പെടുന്ന ഇടങ്ങളിൽ എത്തി വാഹനം സർവീസ് ചെയ്ത്നൽകുന്ന സംവിധാനമാണ് സർവീസ് ഓൺ വീൽസ്. ഡിജിറ്റൽ സംരംഭങ്ങൾ റോയലിനെ എക്കാലത്തെയും ഉയർന്ന ബുക്കിങിന് സഹായിച്ചതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.