ക്ലാസിക്കിനും ബുള്ളറ്റിനും ഉൾപ്പടെ വിലകൂട്ടി റോയൽ എൻഫീൽഡ്
text_fieldsതങ്ങളുടെ എല്ലാ ബൈക്കുകൾക്കും വിലവർധിപ്പിക്കാൻ തീരുമാനിച്ച് റോയൽ എൻഫീൽഡ്.ക്ലാസിക് 350, ബുള്ളറ്റ് 350, ഹിമാലയൻ, ഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജി ടി 650 എന്നിവയുടെയെല്ലാം വില കൂട്ടിയിട്ടുണ്ട്. 1,800 മുതൽ 2,800 രൂപ വരെയാണ് വിലവർധിപ്പിച്ചത്. ഇതോടെ റോയൽ എൻഫീൽഡ് ഹിമാലയന് രണ്ട് ലക്ഷം രൂപയായി വില.
ബുള്ളറ്റ് 350നാണ് നിലവിൽ ഏറ്റവും താങ്ങാവുന്ന വില -1.27 ലക്ഷം. ഇത് രണ്ടാം തവണയാണ് റോയൽ എൻഫീൽഡ് അതിെൻറ ബിഎസ് 6 മോഡലുകളുടെ വില ഉയർത്തുന്നത്. ആദ്യ വിലവർധനവ് വന്നത് 2020 മെയിലാണ്. ഏകദേശം 3,000 രൂപയാണ് അന്ന് കുട്ടിയത്. നിലവിലത്തേത് അത്ര വലുതല്ലെങ്കിലും ഇത് റോയൽ എൻഫീൽഡ് ശ്രേണിയിലെ മുഴുവൻ ബൈക്കുകൾക്കും ബാധകമായിരിക്കും.
ബുള്ളറ്റ് 350
കമ്പനിയുടെ ഏറ്റവും താങ്ങാവുന്ന മോഡലാണ് ബുള്ളറ്റ് 350.2020 മാർച്ചിലാണ് ബിഎസ് 6 വാഹനം അവതരിപ്പിച്ചത്. 2,800 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. ബുള്ളറ്റ് എക്സ് വേരിയൻറിന് വില 1.27 ലക്ഷം. ബുള്ളറ്റിെൻറ ഏറ്റവും ജനപ്രിയ പതിപ്പിന് ഇപ്പോൾ 1.33 ലക്ഷമാണ് വില. ഇലക്ട്രിക് സ്റ്റാർട്ട് സജ്ജീകരിച്ച വാഹനത്തിന്ന് 1.42 ലക്ഷം നൽകണം.
ക്ലാസിക് 350
കമ്പനിയുടെ ഏറ്റവും ജനപ്രിയ വാഹനമായ ക്ലാസിക് 350ന് നിലവിൽ 1,800 രൂപ ഉയർന്നിട്ടുണ്ട്. സിംഗിൾ-ചാനൽ എബിഎസ് പതിപ്പിന് 1.61 ലക്ഷമാണ് ഏറ്റവും പുതിയ വില. ഡ്യുവൽ ചാനൽ എബിഎസ് പതിപ്പുകൾ ഇപ്പോൾ 1.69 മുതൽ1.86 ലക്ഷം വിലവരും.
ഹിമാലയൻ
റോയലിെൻറ സാഹസിക മോട്ടോർസൈക്കിളായ ഹിമാലയനും 1,800 രൂപ വർധിച്ചു. വിവിധ വേരിയൻറുകൾക്ക് അനുസരിച്ച് ഇപ്പോൾ 1.91 ലക്ഷം മുതൽ 1.95 ലക്ഷമാണ് വില.
ഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജിടി 650
കമ്പനിയുടെ മുൻനിര വാഹനങ്ങളായ ഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജിടി 650 എന്നിവക്കും 1,800 രൂപ വർദ്ധിച്ചു. ഇൻറർസെപ്റ്റർ 650 ന് ഇപ്പോൾ 2.66-2.97 ലക്ഷം രൂപ വരെയാണ് വില. കഫേറേസർ ശൈലിയിലുള്ള കോണ്ടിനെൻറൽ ജിടി 650 ന് ഇപ്പോൾ 2.82 ലക്ഷം മുതൽ 3.03 ലക്ഷം വരെയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.