ഹിമാലയൻ 411 പിൻവലിക്കുമെന്ന് റോയൽ എൻഫീൽഡ്; വിൽപ്പന ഈ മാസം അവസാനംവരെ
text_fieldsരാജ്യത്തെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളുടെ നല്ലകാലം തുടങ്ങിയത് 2016 മുതലാണ്. ആ വർഷമാണ് റോയൽ എൻഫീൽഡ് ഹിമാലയൻ ആദ്യമായി വിപണിയിൽ എത്തിയത്. തുടക്കകാലത്ത് ചെറിയ പോരായ്‌മകളുണ്ടായിരുന്നെങ്കിലും കൃത്യമായ സമയങ്ങളിൽ ഹിമാലയനെ പുതുക്കി എല്ലാം പതിയെ മെച്ചപ്പെടുത്താനും കമ്പനിക്ക് സാധിച്ചു. അവസാനം ബിഎസ്VI മോഡലിലേക്ക് ചേക്കേറിയതോടെ ഹിമാലയൻ എല്ലാം തികഞ്ഞ അഡ്വഞ്ചർ ടൂറർ എന്ന് പേരെടുക്കുകയും ചെയ്തു.
ഇപ്പോഴിതാ ഹിമാലയന്‍റെ പുതുതലമുറ പുറത്തിറക്കാനൊരുങ്ങുകയാണ് എൻഫീൽഡ്. ഇതിന്റെ ഭാഗമായി ഹിമാലയൻ 411 നിർത്തലാക്കാൻ പോവുകയാണ് കമ്പനി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനവും കമ്പനി കൈക്കൊണ്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ നിലവിലുള്ള മോഡലിനെ ഇന്ത്യയിൽ നിന്നും വിദേശ വിപണികളിൽ നിന്നും പിൻവലിക്കും.
ഈ ബൈക്കിന് പകരം ഹിമാലയൻ 452 എന്ന കൂടുതൽ ആധുനികവും കരുത്തുകൂടിയതുമായ ബൈക്കാവും വിൽക്കുക. 411 പിൻവാങ്ങുന്നതോടെ എൻഫീൽഡിന്റെ ഒരു യുഗത്തിനു കൂടിയാണ് അവസാനമാവുന്നത് കമ്പനിയുടെ മോഡൽ നിരയിലെ പഴയ വാഹനങ്ങളെല്ലാം പുതുതലമുറയിലേക്ക് ഇതിനകം ചേക്കേറി കഴിഞ്ഞു. ഹൈവേ ഡ്രൈവിൽ നിരവധി പരിമിതികൾ ഉണ്ടായിരുന്നുവെന്നതാണ് പഴയ ഹിമാലയനിൽ ഏവരും ചൂണ്ടിക്കാട്ടിയ പോരായ്‌മ. ഇത്രയും വലിയ എഞ്ചിനുണ്ടായിട്ടും ടോപ്പ് എൻഡിലെ കരുത്തുകുറവ് ഹൈവേ റൈഡേഴ്‌സിൽ ഹിമാലയനെ പിന്നിലാക്കിയിവുന്നു. എന്നാൽ ഈ പോരായ്‌മകളെല്ലാം പുതിയ ഹിമാലയൻ 452 പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
24.3 bhp പവറും 32 Nm ടോര്‍ക്കും നല്‍കുന്ന 411 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് പഴയ ഹിമാലയനിൽ ഉപയോഗിച്ചിരുന്നത്. അഞ്ചു സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ് ബൈക്കിൽ. പുതിയ വാഹനത്തിൽ ഇത് 40 bhp പവറും 40 Nm ടോര്‍ക്കും ലഭിക്കുന്ന 450 സി.സി ലക്വിഡ് കൂൾഡ് എഞ്ചിനാണ് വരുന്നത്. ആറ് സ്പീഡ് സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.