Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Royal Enfield Himalayan 452
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightനവംബർ ഏഴിന്​ പുതിയ...

നവംബർ ഏഴിന്​ പുതിയ ഹിമാലയൻ അവതരിക്കും; ചിത്രങ്ങൾ പങ്കുവച്ച്​ റോയൽ എൻഫീൽഡ്​

text_fields
bookmark_border

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിലെ മുടിചൂടാമന്നനാണ്​ റോയൽ എൻഫീൽഡ് ഹിമാലയൻ. 2016-ൽ പുറത്തിറങ്ങിയതു മുതൽ ഇത്രയധികം ഫാൻബേസുണ്ടാക്കിയെടുത്ത മറ്റൊരു മോട്ടോർസൈക്കിൾ വേറേയില്ല. ഓൺറോഡിൽ എന്നപോലെ ഓഫ്-റോഡിലും പുലിയാണ്​ ഹിമാലയൻ. നവംബർ ഏഴിന്​ പരിഷ്കരിച്ച ഹിമാലയൻ പുറത്തിറക്കാനിരിക്കുകയാണ്​ കമ്പനി.

പുത്തൻ ഹിമാലയൻ 452 മോഡലിന്റെ ടീസർ വിഡിയോകളും ചിത്രങ്ങളും എൻഫീൽഡ്​ പങ്കുവച്ചിട്ടുണ്ട്​. തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലാണ് വരാനിരിക്കുന്ന ഹിമാലയന്റെ പുതിയ ചിത്രം പുറത്തുവത്. ഇതിൽ മോട്ടോർസൈക്കിൾ അതിന്റെ പുതിയ കാമറ്റ് വൈറ്റ് കളർ സ്കീമിലാണ്​ കാണുന്നത്​.

നിലവിലെ ഹിമാലയൻ 411 ഭാരമേറിയതാണെന്നും പവറും പെർഫോമൻസും അത്രപോരെന്നുമുള്ള പരിഭവങ്ങൾ പലതവണ എൻഫീൽഡ് കേട്ടിട്ടുള്ളതാണ്. ഇക്കാര്യത്തിന് അറുതിവരുത്തിക്കൊണ്ടാണ് പുതിയ 452 പതിപ്പിനെ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പുതിയ 451.65 സിസി, ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനായിരിക്കും ഹിമാലയൻ 452 മോഡലിന് കരുത്തേകുക. ഇതാദ്യമായാണ് റോയൽ എൻഫീൽഡ് തങ്ങളുടെ ഒരു മോട്ടോർസൈക്കിളിൽ ലിക്വിഡ് കൂളിങ്​ എഞ്ചിൻ ഉപയോഗിക്കുന്നത്​. 8,000 rpm-ൽ 40 bhp കരുത്തും 40 Nm ടോർക്കും എഞ്ചിൻ ഉത്​പ്പാദിപ്പിക്കും.


സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സും അഡ്വഞ്ചർ ടൂററിൽ ഉൾപ്പെടുത്തും. വിശദമായ മാപ്പോടെ വരുന്ന പുതിയ വൃത്താകൃതിയിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് മോട്ടോർസൈക്കിളിന്റെ ഫീച്ചറുകളിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ട്രിപ്പർ നാവിഗേഷന്റെ പുതിയ തലമുറ പതിപ്പ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ റോയൽ എൻഫീൽഡ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സസ്പെൻഷനായി മുന്നിൽ USD ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഓഫ്‌സെറ്റ് മോണോഷോക്കുമായിരിക്കും നൽകുക. എൽഇഡി ലൈറ്റിംഗും ഹസാർഡ് ലൈറ്റുകളും സൈഡ്-സ്റ്റാൻഡ് കട്ട് ഓഫ് സ്വിച്ചും വാഗ്ദാനം ചെയ്യും. ട്യൂബ്ലെസ് സ്പോക്ക്ഡ് വീലുകളും മോട്ടോർസൈക്കിളിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇതും സെഗ്മെന്റിൽ പുതിയത് ആയിരിക്കും.

ബ്രേക്കിങിനായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്‌ക് ബ്രേക്കുകളും ഉണ്ടാവും. 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വീൽ സൈസിലായിരിക്കും ഹിമാലയൻ 452 വരിക. സിംഗിൾ ടോൺ, ഡ്യുവൽ ടോൺ നിറങ്ങളിൽ ഹിമാലയനെ കമ്പനി ഒരുക്കും. യെല്ലോ-ബ്ലാക്ക്, ഗ്രേ-റെഡ്, ഗ്രേ-ബ്ലൂ, ഗ്രേ-വൈറ്റ് എന്നിങ്ങനെ പുതുമയാർന്ന ഡ്യുവൽ ടോൺ കളറുകൾ വരാനിരിക്കുന്ന പുതിയ ഹിമാലയൻ 452 മോഡലിലുണ്ടാവുമെന്ന് സ്പൈ ചിത്രങ്ങൾ സൂചന നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldHimalayan 452
News Summary - Royal Enfield Himalayan 452 production commences: New pictures and video out
Next Story